HOME
DETAILS
MAL
മഴയത്ത് മൊബൈല്‍ ഫോണ്‍ നനഞ്ഞോ? പണി കിട്ടും മുന്‍പേ ഇക്കാര്യങ്ങള്‍ ചെയ്യൂ…
backup
July 28 2023 | 10:07 AM
മഴയത്ത് മൊബൈല്‍ ഫോണ്‍ നനഞ്ഞോ?
പലപ്പോഴും മഴയത്ത് നമ്മള്‍ എത്ര ശ്രദ്ധിച്ചാലും നമ്മുടെ ഫോണ്‍ നനയാറുണ്ട്. ഫോണ്‍ മഴ നനഞ്ഞാല്‍ എന്ത് ചെയ്യും? മഴക്കാലത്ത് എങ്ങനെയൊക്കെ നിങ്ങളുടെ കൈയിലെ ഫോണ്‍ സംരക്ഷിക്കാമെന്ന് നോക്കാം. ഇന്നത്തെ കണക്റ്റഡ് ലോകത്ത്, നമ്മുടെ സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു, അപകടസാധ്യതകളില്‍ നിന്ന് അവയെ സംരക്ഷിക്കുന്നത് നിര്‍ണായകമാണ്. മഴയുള്ള കാലാവസ്ഥ വെള്ളം എക്‌സ്‌പോഷര്‍ കാരണം നമ്മുടെ ഫോണുകള്‍ക്ക് കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നു. എന്നിരുന്നാലും, കുറച്ച് ലളിതമായ മുന്‍കരുതലുകളും പ്രായോഗിക നുറുങ്ങുകളും ഉപയോഗിച്ച്, നിങ്ങളുടെ ഉപകരണം സുരക്ഷിതമായും പ്രവര്‍ത്തനക്ഷമമായും നിലനിര്‍ത്താം.
ഫോണ്‍ മഴ നനഞ്ഞാല്‍ ഉടന്‍ ഇക്കാര്യങ്ങള്‍ ചെയ്യുക
- വെള്ളത്തില്‍ വീണ ഫോണ്‍ ഉടന്‍ ഓണാക്കരുത്, അത് ഓഫാക്കി വയ്ക്കുക, ഫോണ്‍ പ്രവര്‍ത്തന ക്ഷമമാണെങ്കില്‍ പോലും നേരിട്ട് അത് പ്രവര്‍ത്തിപ്പിക്കരുത്.
- ഫോണ്‍ കുലുക്കുകയോ ബട്ടണുകള്‍ അമര്‍ത്തുകയോ ചെയ്യരുത്.
- സിം, മൈക്രോ എസ്ഡി കാര്‍ഡ്, ബാറ്ററി (നീക്കം ചെയ്യാന്‍ സാധിക്കുന്നതെങ്കില്‍) നീക്കം ചെയ്യുക. ഫോണ്‍ ഓഫ് ചെയ്ത ശേഷം മാത്രം ഇത് ചെയ്യുക.ഫോണിന്റെ അകത്ത് വെള്ളം കയറിയിട്ടുണ്ടോ എന്നറിയാന്‍ ഫോണിന്റെ ബാറ്ററി പരിശോധിക്കുക.ബാറ്ററിയുടെ ചാര്‍ജിംഗ് പിന്നിനു അടുത്തായി ഒട്ടിച്ചിരിയ്ക്കുന്ന വെള്ള നിറത്തിലുള്ള സ്റ്റിക്കര്‍ പിങ്കോ ചുവപ്പോ നിറം ആയിട്ടുണ്ടാവും. ഇതു നോക്കി വെള്ളം അവിടെയെത്തിയിട്ടുണ്ടന്ന് മനസ്സിലാക്കാം.
- വെള്ളം കളയാന്‍ ഫോണിന്റെ ചാര്‍ജര്‍ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്. ഉള്ളില്‍ ജലം ഉണ്ടെങ്കില്‍ അത് പടരാനേ ഇത് കാരണമാകൂ.
- ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് ഫോണിലെ ജലാംശം തുടയ്ക്കുക
- ഡ്രയര്‍, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോണ്‍ ചൂടാക്കാന്‍ ശ്രമിക്കരുത്, ചൂട് വെള്ളത്തില്‍ വീണാല്‍ ഫ്രീസറിലും വയ്ക്കരുത്.
- വളരെ ആഴത്തില്‍ മുങ്ങിയ ഫോണ്‍ ആണെങ്കില്‍ വാക്വം ഉപയോഗിച്ച് ഫോണിന്റെ വിടവുകളില്‍ നിന്നും ജലാംശം കളയാവുന്നത്, ഇത് ശ്രദ്ധയോടെ വേണം.
- നനവില്ലാത്ത സ്ഥലത്ത് ഫോണ്‍ വച്ച് ഉണക്കാവുന്നതാണ്. ഏറ്റവും നല്ല മാര്‍ഗം ഒരു പാത്രത്തില്‍ കുറച്ച് അരി എടുത്തു അതില്‍ ഫോണ്‍ പൂഴ്ത്തി വയ്ക്കുക. ഫോണിലെ വെള്ളം മുഴുവന്‍ അരി വലിച്ചെടുക്കാന്‍ വേണ്ടിയാണിത്.ഫോണ്‍ ഉണക്കാന്‍ ഒരിയ്ക്കലും ഫാനിനു ചുവട്ടില്‍ വയ്ക്കരുത് എന്ന് വിദഗ്ദര്‍ പറയുന്നു. അത് ഫോണില്‍ പൊടി കയറാന്‍ കാരണമാവും.
- ഒരു ദിവസം നന്നായി ഉണക്കിയ ശേഷം സിം അടക്കം ഇട്ട് ഓണാകുന്നുണ്ടോ, പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാം. പൂര്‍ണമായും വെള്ളത്തിന്റെ നനവ് പോയി എന്ന് തോന്നിയാലും 24 മണിക്കൂറിനു ശേഷം മാത്രമേ ഫോണ്‍ സ്വിച് ഓണ്‍ചെയ്യാവൂ. ഓണ്‍ ആവുന്നില്ലെങ്കില്‍ ബാറ്ററി ചാര്‍ജ് ചെയ്തു നോക്കുക. പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള മൊബൈല്‍ ടെക്‌നീഷ്യനെ സമീപിക്കാം.
- ഫോണ്‍ ഓണായാല്‍ ഓഡിയോ, ക്യാമറ, ചാര്‍ജിംഗ് സംവിധാനം ഇവയെല്ലാം കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."