HOME
DETAILS
MAL
സഊദിയിലെ പൊതുഗതാഗങ്ങളില്‍ കുട്ടികള്‍ ഒറ്റക്ക് യാത്ര ചെയ്യരുത്; വിലക്ക് അവഗണിച്ചാല്‍ പിഴ ശിക്ഷ
backup
August 12 2023 | 17:08 PM
റിയാദ്: സഊദിയില്‍ പൊതുഗതാഗതങ്ങളില്‍ ഒറ്റക്ക് യാത്ര ചെയ്യുന്നതിന് കുട്ടികള്‍ക്ക് വിലക്ക്. എട്ട് വയസില്‍ താഴെയുളള കുട്ടികള്‍ പൊതുഗതാഗതങ്ങളില്‍ മുതിര്‍ന്നവരുടെ തുണയില്ലാതെ സഞ്ചരിക്കുന്നതിനെയാണ് അധികൃതര്‍ വിലക്കിയിരിക്കുന്നത്. രാജ്യത്തെ അവകാശങ്ങളും ബാധ്യതകളും നിര്‍ണയിക്കുന്ന നിയമാവലിയിലാണ് ഇത്തരത്തില്‍ വിലക്ക് എഴുതിച്ചേര്‍ത്തിരിക്കുന്നത്.അഞ്ഞൂറ് റിയാലാണ് ഇത്തരത്തില്‍ കുട്ടികള്‍ ഒറ്റക്ക് യാത്ര ചെയ്യുന്നതായി കണ്ടാല്‍ മാതാപിതാക്കളോ, രക്ഷിതാക്കളോ പിഴ നല്‍കേണ്ടി വരിക.നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന പൊതുഗതാഗത വാഹനങ്ങളില്‍ പതിമൂന്ന് വയസില്‍ താഴെയുളള കുട്ടികള്‍ ഒറ്റക്ക് യാത്ര ചെയ്യുന്നതിനും രാജ്യത്ത് വിലക്കുണ്ട്.
Content Highlights:saudi bans children traveling alone in public transport system
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."