ഓണം-പെരുന്നാള്‍ വിപണി: കുറ്റ്യാടിയില്‍ ഫൂട്പാത്ത് കൈയേറി കച്ചവടം സജീവം
കുറ്റ്യാടി: ഓണവും പെരുന്നാളും അടുത്തതോടെ ഫൂട്പാത്ത് കൈയേറിയുള്ള കച്ചവടങ്ങള്‍ സജീവമാകുന്നു. കുറ്റ്യാടി ടൗണിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണു കച്ചവടം പൊടിപൊടിക്കുന്നത്.
തുണികള്‍, ബാഗുകകള്‍, പച്ചക്കറി തുടങ്ങിയവയാണ് ഫൂട്പാത്തുകളില്‍ വച്ചു വില്‍പന നടത്തുന്നത്. ഇതിനുപുറമെ സ്ഥിരംകച്ചവടക്കാര്‍ നടപ്പാതയില്‍ സാധനങ്ങള്‍ ഇറക്കിവയ്ക്കുന്നതും പതിവാണ്. ടൗണിലെ നടപ്പാതകള്‍ കച്ചവടക്കാര്‍ കൈയേറിയതോടെ കാല്‍നട യാത്രക്കാരാണു ദുരിതത്തിലായത്. വാഹനത്തിരക്കിനിടയിലൂടെ വഴി നടക്കേണ്ട സ്ഥിതിയിലാണു നാട്ടുകാര്‍.
സ്ഥിരം ഗതാഗതക്കുരുക്ക് രൂക്ഷമായ കുറ്റ്യാടി ടൗണില്‍ യാതൊരു നിയന്ത്രണവുമില്ലാതെ കച്ചവടങ്ങള്‍ കൂടിയാവുന്നതോടെ വഴിയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വരുംദിവസങ്ങളില്‍ കച്ചവടങ്ങള്‍ വര്‍ധിക്കാനും രൂക്ഷമായ ഗതാഗത തടസം സൃഷ്ടിക്കാനുമിടയുണ്ട്.
അതേസമയം, നടപ്പാത കൈയേറിയുള്ള കച്ചവടങ്ങള്‍ അവസാനിപ്പിക്കാനും നടപ്പാതയില്‍ സാധനങ്ങള്‍ ഇറക്കിവയ്ക്കുന്നതു തടയാനും അടിയന്തര നടപടി വേണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."