HOME
DETAILS

എം സി സുബൈർ ഹുദവി സ്മാരക വിഖായ അവാർഡ് യാസറിന്

  
backup
August 18 2023 | 02:08 AM

mc-zubair-hudavi-memorial-vikhaya-award-to-yasser

മക്ക: സമസ്ത ഇസ്‌ലാമിക് സെന്റർ നേതാവായിരുന്ന എം സി സുബൈർ ഹുദവിയുടെ പേരിലുള്ള വിഖായ അവാർഡ് മക്കയിൽ നിന്നുള്ള യാസർ എട്ടുവീട്ടിലിന്. ഈ വർഷത്തെ ഹജ്ജ് വേളയിൽ മക്കയിലും പുണ്യ ഭൂമിയിലും നൽകിയ സേവനത്തിൽ നൽകിയ അർപ്പണ പ്രവർത്തനമാണ് യാസറിനെ അവാർഡ് ജേതാവാക്കിയത്. കാൽ ലക്ഷം രൂപയും മൊമെന്റോയും അടങ്ങുന്ന അവാർഡ് വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുന്ന സമസ്ത ഇസ്‌ലാമിക് സെന്റർ നാഷണൽ മീറ്റിൽ സമ്മാനിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി നേതാവായിരുന്ന മർഹൂം എം സി സുബൈർ ഹുദവിയുടെ പേരിലുള്ള ആദ്യ അവാർഡ് ആണ് ഈ വർഷം പ്രഖ്യാപിക്കപ്പെട്ടത്. തുടർന്ന് എല്ലാ വർഷവും എം സി സുബൈർ ഹുദവിയുടെ പേരിലുള്ള വിഖായ അവാർഡ് സമ്മാനിക്കും. വിശുദ്ധ മക്കയിലും മദീന, മിന, അറഫാത്ത്, മുസ്‌ദലിഫ തുടങ്ങി പുണ്യ നഗരികളിൽ ഹജ്ജ് സമയങ്ങളിൽ കർമ്മ നിരതരാകുന്ന വിഖായ ഹജ്ജ് സേവകരിൽ നിന്നാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുക.

സമസ്ത ഇലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, ജനറൽ സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ, ട്രഷറർ ഇബ്രാഹീം ഓമശേരി, വിഖായ സഊദി ദേശീയ സമിതി ചെയർമാൻ ഫരീദ് ഐക്കരപ്പടി, കൺവീനർ ദിൽഷാദ് തലാപ്പിൽ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. വേങ്ങര അച്ചനമ്പലം സ്വദേശിയായ യാസർ എട്ടുവീട്ടിൽ മക്ക സെൻട്രൽ കമ്മിറ്റിയുടെ കീഴിലെ സമസ്ത പ്രവർത്തകനാണ്. പത്ത് വർഷമായി ബിൻ ലാദൻ കമ്പനിയിൽ ഡ്രാഫ്ട്സ്മാൻ ആയി ജോലി ചെയ്തു വരികയാണ്.

വെള്ളിയാഴ്ച നാഷണൽ മീറ്റിൽ വെച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ, സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ നേതാക്കൾ, വിവിധ പ്രവിശ്യ, സെൻട്രൽ കമ്മിറ്റികളിലെ പ്രധാന ഭാരവാഹികൾ എന്നിവർ സംബന്ധിക്കും




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago