ഇലക്ട്രിക്ക് ബൈക്കുകളുടെ ഹൈലൈറ്റ്‌സ് വീഡിയോ അവതരിപ്പിച്ച് ഓല; വിപണിയില്‍ തരംഗമാകുമെന്ന് സൂചന
ഇ.വി വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച വാഹന കമ്പനിയാണ് ഓല. ഓലയുടെ വരവോടെ വിപണിയില്‍ ഇ.വി വാഹനങ്ങള്‍ അവഗണിക്കാന്‍ കഴിയാത്ത ഒരു ശക്തിയായി ഉയര്‍ന്ന് വരികയായിരുന്നു.ഇപ്പോള്‍ ഇ.വി മേഖലയിലേക്ക് ഇലക്ട്രിക്ക് ബൈക്കുകള്‍ അവതരിപ്പിക്കുമെന്ന ഓലയുടെ വാഗ്ദാനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. നാല് വ്യത്യസ്ഥ സെഗ്മന്റിലായി നാല് ഇലക്ട്രിക്ക് ബൈക്കുകളാണ് ഓല പുറത്തിറക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നത്. ഈ ബൈക്കുകളുടെ ഒരു ഹൈലൈറ്റ് വീഡിയോയാണ് ഓല ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്ത് വിട്ടിരിക്കുന്നത്.
പുതിയ ബൈക്കുകളുടെ വിശദാംശങ്ങളും ഹൈലൈറ്റുകളും ഉയര്‍ത്തിക്കാട്ടുന്ന രണ്ട് ടീസറുകള്‍ കമ്പനി ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ്. ഇവയിലെ ആദ്യ വീഡിയോ മുഴുവന്‍ ഓല ഇലക്ട്രിക് ബൈക്ക് ലൈനപ്പും പ്രദര്‍ശിപ്പിക്കുന്നു, രണ്ടാമത്തെ വീഡിയോ ബ്രാന്‍ഡിന്റെ മുന്‍നിര ഡയമണ്ട്‌ഹെഡ് മോട്ടോര്‍സൈക്കിളിന്റെ വിശദ്ധമായ വിവരങ്ങള്‍ എടുത്തു കാട്ടുന്നു. ഈ വീഡിയോകള്‍ പുതുതായി വെളിപ്പെടുത്തിയ ഇലക്ട്രിക് ബൈക്കുകള്‍ക്ക് കാര്യമായ ഒരു ബൂസ്റ്റ് നല്‍കുന്നവയാണ്. പുതിയ ഇലക്ട്രിക് ബൈക്കുകള്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ട് പുതിയ വീഡിയോകളും ഓല ഇലക്ട്രിക്കിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് പങ്കിട്ടിരിക്കുന്നത്.
ആദ്യ വീഡിയോയില്‍, ബ്രാന്‍ഡ് ഇവി ബൈക്കുകളുടെ മൊത്തം റേഞ്ചും വളരെ ഡ്രമാറ്റിക്കായ ഫോര്‍മാറ്റില്‍ അവതരിപ്പിക്കുന്നു. ഫ്‌ലാഗ്ഷിപ്പ് ഡയമണ്ട്‌ഹെഡ്, റോഡ്സ്റ്റര്‍, ക്രൂയിസര്‍, അഡ്വഞ്ചര്‍ എന്നിവയുള്‍പ്പെടെയുള്ള പുതിയ ബൈക്കുകളുടെ ഫ്രണ്ട് വ്യൂവോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പരമ്പരാഗത സ്ട്രീറ്റ് ഫൈറ്റര്‍ ഡിസൈനില്‍ നിന്ന് വ്യത്യസ്തമായ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ഇന്‍സ്പയര്‍ഡ് മോട്ടോര്‍സൈക്കിളായ ഓല റോഡ്സ്റ്ററിനെയാണ് വീഡിയോ ഫോക്കസ് ചെയ്യുന്നത്. ക്രൂയിസറിനെപ്പോലെ റോഡ്സ്റ്ററിനും ഒരു ചെറിയ വിന്‍ഡ്ഷീല്‍ഡും നോസും ഉള്‍പ്പടെ വരുന്ന സ്ലീക്കര്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ് ലഭിക്കുന്നു.ഇലക്ട്രിക്ക് സ്‌കൂട്ടര്‍ മേഖലയില്‍ തരംഗം സൃഷ്ടിച്ച ഓല ഇ.വി ബൈക്കുകളുടെ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നതിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കമ്പനി മത്സരിക്കുന്ന മറ്റു വാഹനനിര്‍മ്മാതാക്കള്‍ എന്നുളള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
Content Highlights:ola release video highlights in their upcoming electric motorcycles
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."