HOME
DETAILS
MAL
ആദായനികുതി ഓഫിസ് ധര്‍ണ
backup
August 23 2016 | 20:08 PM
കോഴിക്കോട്: സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളും പീഡനങ്ങളും തടയുന്നതിന് നിലവിലുള്ള നിയമം കാര്യക്ഷമമായി ഉപയോഗിക്കുന്നില്ലെന്നും കുറ്റവാളികള്‍ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളാന്‍ അധികാരികള്‍ മുന്നോട്ടുവരണമെന്നും ജനതാദള്‍(യു) ദേശീയ സമിതി അംഗം എം.വി ശ്രേയാംസ്കുമാര്‍ ആവശ്യപ്പെട്ടു.
മഹിളാ ജനതാദള്‍ സംസ്ഥാന വ്യാപകമായി നടത്തിയ ധര്‍ണാസമരം കോഴിക്കോട് ആദായനികുതി ഓഫിസിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമല ടീച്ചര്‍ അധ്യക്ഷയായി. വി. കുഞ്ഞാലി, എം.കെ ഭാസ്കരന്, പി.എം തോമസ് മാസ്റ്റര്‍, പി. കിഷന്‍ചന്ദ്, സലീം മടവൂര്‍, പത്മജാ ഭരതന്, ടി. അജിത, എം.പി അജിത, ശാരദാമണിയന്, എ. റബിജ, പി. വാസു, സുജ ബാലുശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."