HOME
DETAILS

മതപഠനത്തില്‍ പുതിയ വാതായനം തുറന്ന് സമസ്ത ഇലേണിങ്

  
backup
August 22 2023 | 05:08 AM

samastha-e-learning-madrasa

മതപഠനത്തില്‍ പുതിയ വാതായനം തുറന്ന് സമസ്ത ഇലേണിങ്

കോഴിക്കോട്: വിദേശത്തു കഴിയുന്ന മിക്ക മലയാളി മുസ്‌ലിം കുടുംബങ്ങളും നേരിടുന്ന വെല്ലുവിളിയാണ് മക്കളുടെ മതപഠനം. അവര്‍ക്ക് കൈയെത്തുംദൂരത്ത് ഇസ്‌ലാമിക വിജ്ഞാനത്തിന്റെ മണിച്ചെപ്പ് തുറക്കുകയാണ് സമസ്ത ഇലേണിങ്. ഗള്‍ഫിലും അമേരിക്കയിലും ആഫ്രിക്കയിലും യൂറോപ്പിലുമുള്ളവര്‍ക്കെല്ലാം മതവിഷയങ്ങള്‍ ഇനിമുതല്‍ നാട്ടിലെ പോലെ ഓണ്‍ലൈന്‍ ഗ്ലോബല്‍ മദ്‌റസയിലൂടെ പഠിക്കാം, ദൂരത്തിന്റെയോ പ്രായത്തിന്റെയോ പരിമിതികളില്ലാതെ. അതും ആധികാരിക മതപണ്ഡിതര്‍ നയിക്കുന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ തന്നെ.

സമസ്ത ഇലേണിങ് ഓണ്‍ലൈന്‍ ഗ്ലോബല്‍ മദ്‌റസയില്‍ ഇതിനകം 19 ലോകരാജ്യങ്ങളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. നിലവില്‍ മദ്‌റസാ സംവിധാനമില്ലാത്ത ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള അഞ്ചിനും 18 വയസിനുമിടയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ഗ്ലോബല്‍ മദ്‌റസയില്‍ പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. രണ്ടു മുതല്‍ മുകളിലേക്കുള്ള ക്ലാസുകളില്‍ പ്രവേശനം നേടാന്‍ സമസ്ത അംഗീകൃത മദ്‌റസകളില്‍ നിന്നുള്ള ടി.സി ഹാജരാക്കണം. അല്ലാത്തവര്‍ക്ക് പ്രവേശന പരീക്ഷയുണ്ടാകും. ഇംഗ്ലിഷിലായിരിക്കും അധ്യാപനം. ഇതിനു വേണ്ടി പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറക്കും.

ഇലേണിങ്ങിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഗ്ലോബല്‍ മദ്‌റസ കൂടാതെ 18 കഴിഞ്ഞവര്‍ക്ക് തുടര്‍ മതവിദ്യാഭ്യാസം സാധ്യമാക്കുന്ന സംവിധാനവുമുണ്ട്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ക്ലാസുകളാണ്. ഇത് നയിക്കാന്‍ വനിതാപുരുഷ ഫാക്കല്‍റ്റികളുമുണ്ടാകും. ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പ്രത്യേക കോഴ്‌സുകളിലൂടെ ധാര്‍മിക വിദ്യാഭ്യാസം നല്‍കുകയാണു ലക്ഷ്യം. കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി തുടര്‍വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠനം നടത്താന്‍ സാധിക്കും. സമസ്ത മദ്‌റസകളെ ഡിജിറ്റലാക്കുന്നതിനുള്ള നടപടികളും ഇതിനോടനുബന്ധിച്ചുണ്ടാകും. മദ്‌റസ ആനിമേഷന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ കണ്ടന്റുകളുടെ സഹായത്തോടെ പഠനം കൂടുതല്‍ എളുപ്പമാക്കും.

ഓണ്‍ലൈന്‍ ഗ്ലോബല്‍ മദ്‌റസാ പ്രവേശനോദ്ഘാടനം സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചിരുന്നു. ഇലേണിങ് പദ്ധതി നടപ്പാക്കുന്നതിന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ അക്കാദമിക്, ഐ.ടി, മാര്‍ക്കറ്റിങ് രംഗത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ചെയര്‍മാനും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് കണ്‍വീനറുമാണ്. എസ്.വി മുഹമ്മദലിയാണ് സി.ഇ.ഒ. സമസ്ത ഇലേണിങ് ആസ്ഥാനം കോഴിക്കോട് ഫ്രാന്‍സിസ് റോഡിലായിരിക്കും.

സമസ്ത അംഗീകൃത മദ്‌റസകളില്ലാത്ത രാജ്യങ്ങളിലെ സ്വദേശികളും വിദേശികളുമായ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ഗ്ലോബല്‍ മദ്‌റസയില്‍ പ്രവേശനം നേടിവരികയാണ്. ഓണ്‍ലൈന്‍ ഗ്ലോബല്‍ മദ്‌റസയില്‍ പ്രവേശനം നേടാന്‍ www.samasthaelearning.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 91 8590518541 എന്ന ഫോണ്‍ നമ്പറില്‍ ഓഫിസില്‍ നേരിട്ടും ബന്ധപ്പെടാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  9 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  10 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  10 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  11 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  11 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  12 hours ago