HOME
DETAILS

സ്വര്‍ണ വില ഇനിയും ഉയരുമോ?…രാജ്യാന്തര വിപണി നല്‍കുന്ന സൂചനകള്‍

  
backup
August 25 2023 | 14:08 PM

will-the-price-of-gold-rise-further-latest-updatio

സ്വര്‍ണ വില ഇനിയും ഉയരുമേ?

ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില വര്‍ധിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 43,600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5,450 രൂപ നല്‍കണം. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിന് ശേഷമാണ് ഇന്ന് വില സ്ഥിരത തുടരുന്നത്.

ആഗസ്ത് മാസത്തിന്റ പകുതി വരേയും സ്വര്‍ണ വില ഇടിയുന്ന പ്രവണതയായിരുന്നു വിപണിയിലുണ്ടായിരുന്നത്. സമീപ മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വരേയും വില എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വര്‍ണ വില മുന്നോട്ടാണ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ വര്‍ധിച്ചപ്പോള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലും ഇതേ നിരക്കില്‍ വര്‍ധനവുണ്ടായി. ഇതോടെ 320 രൂപയാണ് മൂന്ന് ദിവസം കൊണ്ട് ഉയര്‍ന്നത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഡോളര്‍ കഴിഞ്ഞ ദിവസം ഇടിഞ്ഞതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി. ഇതോടെയാണ് സംസ്ഥാനത്തും സ്വര്‍ണ വില മുന്നോട്ട് കുതിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ച് ആഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു രാജ്യാന്തര വിപണയിലെ സ്വര്‍ണ വില.

അതേസമയം സമീപ ദിവസങ്ങളില്‍ വീണ്ടും സ്വര്‍ണ വില വര്‍ധിച്ചേക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉയരുന്ന പണപ്പെരുപ്പം മൂലം യുഎസ് ഫെഡ് റിസര്‍വ് കൂടുതല്‍ നിരക്ക് വര്‍ധന വരുത്തുന്നത് സ്വര്‍ണ വിലയെ ബാധിച്ചേക്കും. അമേരിക്കയ്ക്ക് പുറമെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കുകളും പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. സ്വര്‍ണാഭരണം വാങ്ങാന്‍ പ്ലാനുണ്ടെങ്കില്‍ ഇനി ഒട്ടും വൈകിപ്പിക്കേണ്ട.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകം': യുഡിഎഫിലേക്ക് മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ജോസ് കെ മാണി

Kerala
  •  11 days ago
No Image

കുട്ടികളെ സ്വന്തം വാഹനത്തില്‍ സ്‌കൂളിലെത്തിക്കുന്നവര്‍ ശ്രദ്ധിക്കുക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധം

uae
  •  11 days ago
No Image

നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസ് വേഷത്തില്‍ റോഡില്‍; പരിശോധനയെന്ന് കരുതി ബ്രേക്കിട്ടു, ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരുക്ക്

Kerala
  •  11 days ago
No Image

വെള്ളിയാഴ്ചകളില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അബൂദബി

uae
  •  11 days ago
No Image

'നെതന്യാഹു ഞങ്ങളെ അവഗണിച്ചു' ബന്ദിയുടെ പുതിയ വീഡിയോ പുറത്തു വിട്ട് ഹമാസ്

International
  •  11 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പേര് പുറത്ത് വിടണം; പ്രതിപക്ഷ നേതാവ്

Kerala
  •  11 days ago
No Image

ശംസി ഷാഹി മസ്ജിദ് നിര്‍മിച്ചതും ക്ഷേത്രം പൊളിച്ചെന്ന്; രാജ്യത്തെ ഏറ്റവും പഴക്കമുള്ള മറ്റൊരു പള്ളിയില്‍ കൂടി സംഘ് പരിവാര്‍ അവകാശ വാദം

National
  •  11 days ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Kerala
  •  11 days ago
No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  11 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  11 days ago