HOME
DETAILS

യുകെയിലേക്കും കാനഡയിലേക്കും പോകാന്‍ തയ്യാറെടുക്കുകയാണോ? ഇനി കേരള സര്‍ക്കാരിന് കീഴില്‍ സൗജന്യമായി പഠിക്കാം

  
backup
August 26 2023 | 04:08 AM

norka-roots-with-free-courses-for-candauk-aspirant-students

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ ആസ്ഥാനമായിട്ടുളള തിരുവനന്തപുരം നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജില്‍ പുതിയ ഒഇടി/ഐ.ഇ.എല്‍.ടി.എസ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആരോഗ്യമേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കോഴ്‌സ് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് നോര്‍ക്ക് റൂട്ട്‌സ് വഴി വിദേശത്ത് തൊഴില്‍ കണ്ടെത്താന്‍ അവസരം ഒരുങ്ങും.ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന കാനഡ,യു.കെ കരിയര്‍ ഫെസ്റ്റുകള്‍ക്ക് മുന്നോടിയായാണ് പുതിയ ബാച്ച് ആരംഭിക്കുന്നത് എന്നത് ശ്രേദ്ധേയമായ കാര്യമാണ്.

തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ ഓഫ്‌ലൈന്‍ ഒ ഇ ടി ക്ലാസുകളുടെ സമയം രാവിലെ 09 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചകഴിഞ്ഞുള്ള സെഷന്‍ 01 മണി മുതല്‍ മുതല്‍ 5.30 വരെയും ആയിരിക്കും. ഐ ഇ എല്‍ ടി എസ് ഓഫ് ലൈന്‍ ബാച്ചുകളുടെ സമയം ഉച്ചകഴിഞ്ഞ് ഒരു മണിമുതല്‍ മൂന്നു മണിവരെയാണ്. കോഴ്‌സ് ദൈര്‍ഘ്യം 2 മാസമായിരിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ക്ലാസുകള്‍.

അപേക്ഷിക്കാന്‍ താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെയോ, അല്ലെങ്കില്‍ എന്‍.ഐ.എഫ്.എല്ലിന്റെയോ www.norkaroots.org, www.nifl.norkaroots.org മുതലായ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ബി.പി.എല്‍,എസ്.സി,എസ്.ടി എന്നീ കാറ്റഗറികളില്‍ പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി കോഴ്‌സ് പൂര്‍ത്തീകരിക്കാവുന്നതാണ്. എന്നാല്‍ മറ്റ് എ.പി.എല്‍ കാറ്റഗറിക്കാര്‍ക്ക് ഫീസിന്റെ 25 ശതമാനം അടക്കേണ്ടി വരും.

യോഗ്യരായ അധ്യാപകര്‍, മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള അധ്യാപക വിദ്യാര്‍ത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, എയര്‍ കണ്ടീഷന്‍ഡ് ക്ലാസ് മുറികള്‍ എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Content Highlights:norka roots with free courses for canda,uk aspirant students



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  16 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago