ഫുജൈറ സന്നദ്ധപ്രവര്‍ത്തകരെ അഭിനന്ദിച്ച് കിരീടാവകാശി
ദുബൈ: പെരുമഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഫുജൈറ കിരീടാവകാശിയുടെ അഭിനന്ദനം. ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സേവകരുമായി കൂടിക്കാഴ്ച നടത്തിയത്. ഫുജൈറ എക്‌സിബിഷന്‍ സെന്ററിലായിരുന്നു കൂടിക്കാഴ്ച.ടുഗെതര്‍ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് സംരംഭത്തിലൂടെ വളന്റിയര്‍മാര്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങളെ മുഹമ്മദ് അല്‍ ശര്‍ഖി അഭിനന്ദിച്ചു.
എമിറേറ്റിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പൊതുജനങ്ങളുടെ മാനുഷികബോധം വര്‍ധിപ്പിക്കുന്നതിലും സുസ്ഥിര സാമൂഹികവികസനം കൈവരിക്കുന്നതിലും സന്നദ്ധ സേവനങ്ങള്‍ നിര്‍ണായകപങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘടനകളെ പ്രതിനിധീകരിച്ചും അല്ലാതെയും ഒട്ടേറെ മലയാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്. ആഹാരം, മരുന്ന്, വസ്ത്രം തുടങ്ങിയ അവശ്യവസ്തുക്കള്‍ എത്തിക്കാനും വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിലെ ആളുകള്‍ക്ക് താത്കാലിക താമസം ഒരുക്കുന്നതിനും മലയാളികള്‍ മുന്നിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."