ലഹരിക്കെതിരേ ഒരുമിച്ച് പോരാടാന്‍ തീരദേശത്ത് ജാഗ്രതാ സമിതി
ചാവക്കാട്: കഞ്ചാവ് മദ്യ മയക്കുമരുന്ന് ലഹരി മാഫിയക്കെതിരെ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ച് പോരാടാന്‍ തീരപ്രദേശത്ത് ജാഗ്രതാ സമിതിക്ക് രൂപം നല്‍കി. വരും തലമുറയെ ലഹരിക്ക് അടിപ്പെടാതെയും ലഹരിയില്‍ വീണവരെ അതില്‍ നിന്ന് കരകയറ്റി നേര്‍വഴിക്ക് നയിക്കുകയുമാണ് ചാവക്കാടിന്റെ പടിഞ്ഞാറന്‍ പ്രദേശം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സമിതിയുടെ ലക്ഷ്യം. ചാവക്കാട് പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ എം.കെ രമേശ് സമിതിയുടെ രൂപവത്ക്കരണ യോഗം ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജമാലുദ്ദീന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ മുബാറക്, സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.എം അലി, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി എം.ജെ കിരണ്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സഫര്‍ഖാന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.എച്ച് സലാം, എ.എ മഹേന്ദ്രന്‍, പി.എം നാസര്‍, ടി.എ ഹാരിസ്, വിശ്വംഭരന്‍, മജ്ഞു കൃഷ്ണന്‍, മജ്ഞുള ജയന്‍, പ്രിയ മനോഹരന്‍, ഹെന മോഹനന്‍, പി.എ സെയ്തുമുഹമ്മദ്, ടി.എം ഹനീഫ, പി.കെ രാധാകൃഷ്ണന്‍, പി.പി രണദിവെ, കെ. രാജന്‍, എം.എ ബഷീര്‍, ഹസ്സന്‍മുബാറക് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."