ട്രെയിനുകളിലെ പെയിന്റിങ്: കേന്ദ്രഏജന്‍സി അന്വേഷിക്കും
ഷൊര്‍ണൂര്‍: ട്രെയിനുകളില്‍ പെയിന്റിങ് അടിച്ചു വൃത്തിഹീനമാക്കുന്ന സംഭവം വര്‍ധിച്ചതോടെ അന്വേഷണം കേന്ദ്ര ഏജന്‍സി ഏറ്റെടുക്കുമെന്ന് സൂചന. ഒറ്റ നോട്ടത്തില്‍ അപകടകരമല്ലെങ്കിലും റെയില്‍വേ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളതുമാണ് കേന്ദ്ര ഏജന്‍സി അന്വേഷണം ഏറ്റെടുക്കാന്‍ കാരണം. ഇതിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റെയില്‍വേയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്ന റെയില്‍ ആക്‌സിഡന്റ് റിലീഫ് വാനിന്റെ മൂന്നു ബോഗികളിലും സാമാനമായി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലും പിന്നീട് ധന്‍ബാദ് - ആലപ്പി എക്‌സപ്രസ് ടെയിനിലും റെയില്‍ ഹൂണ്‍സിന്റെ തന്നെ സംശയിക്കുന്ന ചിത്രങ്ങള്‍ കാണപ്പെട്ടത്. പെയിന്റിങ് വിദേശ നിര്‍മിതമാണെന്ന് പിന്നീട് രാസപരിശോധനയില്‍ കണ്ടെത്തിയിരുന്നു.
അതേ സമയം ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ നരേഷ് ലാല്‍വാനിയുടെ നിര്‍ദേശ പ്രകാരം റെയില്‍വേ സംരഭണ സേനയും അന്വേഷണം നടത്തുന്നുണ്ട്. സംരക്ഷണ സേനയുടെയും പൊലിസിന്റെയും അന്വേഷണത്തിനു ശേഷമായിരിക്കും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം. പെയിന്റിങും ചിത്രങ്ങളും ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും ശക്തമായി പരിശോധനയാണ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."