HOME
DETAILS
MAL
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്
backup
August 10 2022 | 05:08 AM
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്(ഇഡി) സംഘത്തിന്റെ റെയ്ഡ്. മുഖ്യ പ്രതികളായ അഞ്ചുപേരുടെ വീട്ടിലാണ് ഒരേസമയം ഇഡി റെയ്ഡ് നടത്തുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടി രൂപയുടെ ക്രമക്കേടാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പൊലിസ് കേസെടുത്തിട്ട് ഒരു വര്‍ഷം തികയുമ്പോഴാണ് പ്രതികളുടെ വീട്ടില്‍ റെയ്ഡ്.
പ്രതികളായ സുനില്‍കുമാര്‍,ബിജു,കരീം,ജില്‍സ്,ബിജോയ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് . രാവിലെ എട്ടുമണിയോടെ ആരംഭിച്ച പരിശോധനകള്‍ വന്‍ സുരക്ഷാ സന്നാഹത്തിലാണ് നടക്കുന്നത്. കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."