HOME
DETAILS

ഹജ്ജ് ക്യാംപില്‍ അഞ്ചാംതവണയും രുചിയുടെ പെരുമയുമായി അബ്ദുല്‍ റസാഖ്

  
backup
August 24 2016 | 18:08 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%82%e0%b4%a4

നെടുമ്പാശ്ശേരി : ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാംപില്‍ അഞ്ചാം വര്‍ഷവും രുചിയുടെ വൈവിധ്യം ഒരുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പാചകകലയിലെ വിദഗ്ധന്‍ കൂടിയായ കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റസാഖ്. സ്വാദിഷ്ടവും വൃത്തിയുള്ളതും ആരോഗ്യപ്രദവുമായ ഭക്ഷണം ഒരുക്കി ക്യാംപിന്റെ തന്നെ പ്രധാനശ്രദ്ധാകേന്ദ്രമായി മാറുകയാണ് അബ്ദുല്‍ റസാഖും സുഹൃത്തുക്കളും.

മലബാര്‍ രുചിയില്‍ തീര്‍ത്ത കറികളും നാടന്‍ ഭക്ഷണവും ക്യാംപിലെത്തുന്ന ഓരോത്തരുടെയും അഭിനന്ദനത്തിന് കാരണായി മാറുകയാണ്. തീര്‍ഥാടകര്‍ക്കും അവരെ യാത്രയാക്കാന്‍ എത്തുന്നവരും വളണ്ടിയര്‍മാരും ഉള്‍പ്പടെ ഓരേ സമയം നാലായിരത്തോളം പേര്‍ക്കാണ് ഭക്ഷണം ഒരുങ്ങുന്നത്. ഏതുസമയവും പ്രവര്‍ത്തനസജ്ജമായ സംസ്ഥാന ഹജ്ജ് ക്യാംപില്‍ ഓരോത്തരുടെയും ഇഷ്ടാനുസരണമുള്ള ഭക്ഷണമാണ് റസാഖിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത്. സുബ്ഹി നിസ്‌കാരത്തിന് മുമ്പ്തന്നെ കാന്റീന്‍ പ്രവര്‍ത്തനസജ്ജമാകും. രാവിലെ 6.30 മുതല്‍ പ്രാതല്‍ വിതരണം ചെയ്യും.

പുട്ട്, അപ്പം, ചപ്പാത്തി, പൊറോട്ട തുടങ്ങിയ വിവിധ പലഹാരങ്ങളും രണ്ട് തരം കറികളും നാടന്‍ രുചിയില്‍ തന്നെ ലഭിക്കും. ഉച്ചയ്ക്ക് 11 മണിയോടെ തന്നെ ഉച്ചയൂണ് റെഡിയാകും. ചോറും മീന്‍കറിയും വറുത്തമീനും സാമ്പാറും തോരനും പുറമേ നെയ്്‌ചോറും കോഴിക്കറിയും ബീഫ് കറിയും ഉണ്ടാകും. ഊണ് വേണ്ടാത്തവര്‍ക്ക് വേണ്ടി ചപ്പാത്തിയും കറിയും ഉണ്ടാകും. ഉച്ചഭക്ഷണം കഴിയുമ്പോള്‍ തന്നെ ചായയും പലഹാരവും തയാറാകും. വൈകീട്ട് ഏഴോടെ തന്നെ രാത്രി ഭക്ഷണവും വിഭവസമൃദ്ധമായി നല്‍കും.

വെള്ളിയാഴ്ചകളില്‍ ബിരിയാണിയാണ് നല്‍കുന്നത്. തീര്‍ഥാടകരുടെ സമയവും സൗകര്യവും അനുസരിച്ചാണ് ഇവിടെ ഭക്ഷണം തയാറാക്കുന്നത്. 25 ഓളം തൊഴിലാളികളാണ് റസാഖിനൊപ്പം ജോലി ചെയ്യുന്നത്. ജോലിക്കാര്‍ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്രമീകരണം നല്‍കിയിരിക്കുന്നത്. കൂടാതെ ഇവരെ സഹായിക്കാന്‍ വളണ്ടിയര്‍മാരുമുണ്ട്. ചെറിയ പോത്തിനെ വാങ്ങി നേരിട്ട് ചെന്ന് അറുത്താണ് ഉപയോഗിക്കുന്നത്. മീന്‍ കോഴിക്കോട് ബേപ്പൂരില്‍ നിന്ന്് ദിവസവും എത്തിക്കുകയാണ്. ക്യാംപില്‍ എത്തുന്നവരെല്ലാം യാത്രക്കാരായതിനാല്‍ അവര്‍ക്ക് വേണ്ടി വളരെ വൃത്തിയോടും ശ്രദ്ധയോടുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. തീര്‍ഥാടര്‍ക്ക് നേരത്തെ പോകേണ്ടിവരുകയാണെങ്കില്‍ അതിന് അനുസൃതമായി ഭക്ഷണം പാചകം ചെയ്യും.

ഭക്ഷണം വിതരണം ചെയ്യുന്നതാകട്ടെ വളരെ അടുക്കും ചിട്ടയിലും വൃത്തിയിലുമാണ്. അടുക്കളയില്‍ ഉള്ളതിനേക്കാള്‍ നാലിരട്ടിയാളുകളാണ് ഭക്ഷണം വിളമ്പാന്‍ നില്‍ക്കുന്നത്. ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നവര്‍ക്ക് മുന്നില്‍ ഇഷ്ടഭക്ഷണവുമായി വളണ്ടിയര്‍മാര്‍ എത്തും. ഓരേ സമയം 450 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  an hour ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago