
ഭ്രാന്തി
കഥ
ഹാരിസ് കത്തറമ്മൽ
മണിമേഖല കുന്നുകയറി കൂടണയുമ്പോൾ മൂവന്തി കഴിഞ്ഞിരുന്നു. വന്നപാടെ അവൾ ഒരാന്തലോടെ കോലായിലേക്ക് വീണു. ശബ്ദം കേട്ട് അകത്തുനിന്ന് മാധവിയമ്മ വന്നുനോക്കി. അവർ അകത്തുപോയി വെള്ളമെടുത്ത് മണിമേഖലയുടെ അടുത്തു വന്നിരുന്നു. അവളെഴുന്നേറ്റിരുന്ന് വെള്ളം വാങ്ങി കുടിച്ചു വീണ്ടും കോലായിലെ നിലത്തേക്ക് ചെരിഞ്ഞു.
അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടി അവർ മാടിയൊതുക്കി. മോളേ.. മോളേ .... അവർ ശബ്ദം താഴ്ത്തി വിളിച്ചു. അവൾ കണ്ണുതുറന്ന് അമ്മയെ നോക്കി, പിന്നെ പൊട്ടിക്കരഞ്ഞു. മാധവിയമ്മ അവളുടെ വായപൊത്തി, 'ശ്ശ് .. പതുക്കെ... ശബ്ദം കേട്ട്ആരേലും ഇങ്ങട്ട് വന്നാല്ണ്ടല്ലോ...? നിയ്യ് പോയ കാര്യം പറ മോളേ...'
അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകിത്തുടങ്ങി.'അമ്മേ... അമ്മ പറഞ്ഞപോലെ ഞാൻ ചെയ്തമ്മേ...' ഇടർച്ചയോടെ അവൾ പറഞ്ഞു. കോലായിലെ നിലത്തുകിടന്ന് ഏങ്ങലടിച്ചു.
മാധവിയമ്മ കോലായിലെ വെളിച്ചം കെടുത്തി. തിണ്ടിൽ കാലുനീട്ടി ഇരിപ്പുറപ്പിച്ചു. തിരിച്ചറിയാനാവാത്തൊരു ഉൾഭയം അവരെയും ഗ്രസിച്ചു. പുറത്ത് ഇരുട്ട് കനത്തു തുടങ്ങി. കുന്നിനു താഴെ നിന്ന് കുട്ടന്റെ പട്ടിക്കുട്ടി നിർത്താതെ കുരക്കുന്നു. അവനെക്കാണാഞ്ഞിട്ടാവണം. കുട്ടൻ വളർത്തിയിരുന്ന പ്രാവുകളെ ഉച്ചക്ക് കൂടു തുറന്നുവിട്ട് ആട്ടിപ്പായിച്ചിരുന്നു. രണ്ടു മൂന്നെണ്ണം എങ്ങും പോകാതെ കൂടിന്റെ മുകളിൽ ഇരിക്കുന്നത് ഇരുട്ടിൽ അവ്യക്തമായി കാണാം.
മാധവിയമ്മ, മണിമേഖലയുടെ നേരെ കഴുത്തു തിരിച്ചുനോക്കി. അവളപ്പോഴും കോലായിലെ നിലത്ത് കിടന്ന് ഏങ്ങലടിക്കുകയാണ്. അവൾക്ക് എങ്ങനെ സഹിക്കാൻ പറ്റും. പത്ത് മാസം നൊന്തു പ്രസവിച്ച മകനെയാണ് ഉപേക്ഷിച്ച് വന്നിരിക്കുന്നത്. കരയട്ടെ, കരഞ്ഞ് കരഞ്ഞ് മനസിലെ വിഷമമെല്ലാം മാറട്ടെ...
ഇരുളിൽ അവരുടെ ഓർമകളുടെ ഭാണ്ഡം തനിയെ അഴിഞ്ഞു. കുമാരേട്ടൻ തെങ്ങിൽനിന്ന് വീണു മരിക്കുമ്പോൾ മണിമേഖലക്ക് വയസു പത്തു തികഞ്ഞിരുന്നില്ല. വീടുകളിൽ ജോലിക്കു പോയും വയൽപ്പണിക്കും മറ്റും പോയാണ് അല്ലലില്ലാതെ അവളെ വളർത്തിയത്. ഒടുവിൽ അവളുതന്നെ കണ്ടെത്തിയ ചെറുക്കനുമായി കല്യാണം. എത്ര സുന്ദരമായിരുന്നു ആ കാലം! രാജേഷ് അത്രമേൽ അവളെ സ്നേഹിച്ചിരുന്നു.അവരുടെ ബന്ധം ഊട്ടിയുറപ്പിച്ച് കൊണ്ട് അവർക്കിടയിലേക്ക് ഒരാൾകൂടി വന്നു. തങ്കക്കുടം പോലൊരു പൊന്നുമോൻ!
മകൻ ഉണ്ടായതിനു ശേഷമാണ് രാജേഷ് വീട് പുതുക്കിപ്പണിതതും അങ്ങാടിയിൽ പലചരക്കുകട തുടങ്ങിയതും. പോകെപ്പോകെ എല്ലാ സന്തോഷങ്ങളും മങ്ങിത്തുടങ്ങി. മകന്റെ അസ്വാഭാവിക പെരുമാറ്റങ്ങൾ കണ്ടപ്പോഴാണ് ഡോക്ടറെ സമീപിക്കുന്നത്.
മകന് ബുദ്ധിവൈകല്യമുണ്ടെന്നറിഞ്ഞ രാജേഷ് തളർന്നു. മരുന്നുകൊണ്ടും മന്ത്രംകൊണ്ടും മകന്റെ അവസ്ഥ മാറാതെ വന്നപ്പോൾ, ഒരു ദിവസം കടപൂട്ടി വീട്ടിലേക്ക് അയാൾ വന്നതേയില്ല. ഒരുമുഴം കയറിൽ കടയ്ക്കുള്ളിലെ കഴുക്കോലിൽ അയാൾ വിറങ്ങലിച്ചു നിന്നു.
എത്രയെത്ര വൈദ്യമാരെ കണ്ടു? എത്ര അമ്പലങ്ങൾ, നേർച്ചകൾ, വഴിപാടുകൾ... ഒന്നും ഒരു ഫലവും ചെയ്തില്ല! വർഷം ഇരുപത് കഴിഞ്ഞിരിക്കുന്നു.
പത്തൊമ്പതാം വയസിലായിരുന്നു അവളുടെ വിവാഹം. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. കുട്ടൻ മുതിരുന്നതിനനുസരിച്ച് അവന്റെ ഭ്രാന്തും വികൃതിയും കൂടിക്കൂടി വന്നു. അവൻ പുഴയിറമ്പിലിരുന്നു പെണ്ണുങ്ങൾ കുളിക്കുന്നത് നോക്കി രസിച്ചു. ചെത്തുകാരൻ മൂത്തോറൻ മൂപ്പരുടെ തെങ്ങിൽ കയറി കള്ളുകുടിച്ചു. അങ്ങാടിയിലിറങ്ങി പലഹാരങ്ങളും പഴങ്ങളും വാരിത്തിന്നു. എതിർക്കാൻ വന്നാൽ കൈയിൽകിട്ടിയ എന്തുകൊണ്ടും തിരിച്ചാക്രമിക്കും.
അവനെന്തു ചെയ്താലും എല്ലാവരും പരാതിയുമായി വീട്ടിലേക്കാണു വരിക.അയ്യപ്പൻ വിളക്കിന്റെയന്ന് ഉത്സവപ്പറമ്പിൽ അവനുണ്ടാക്കിയ പുകിൽ ചെറുതൊന്നുമായിരുന്നില്ല. ആരോ പൊലിസിൽ വിവരമറിയിച്ചു. അന്ന് ആദ്യമായാണ് മണിമേഖല പൊലിസ് സ്റ്റേഷൻ കാണുന്നത്. 'ചെക്കന് പ്രാന്താണേല് വല്ല പ്രാന്താസ്പത്രീലും കൊണ്ടാക്കണം. അല്ലേൽ ചങ്ങലക്കിടണം'- എസ്.ഐ പറഞ്ഞതുകേട്ട് അവൾ വിറച്ചു.
വിവരമറിഞ്ഞ് വീട്ടിൽവന്ന അനിയത്തി മാളുവാണ് പറഞ്ഞത്, 'ദൂരെ ഏടെങ്കെലും കൊണ്ട് ഉപേക്ഷിച്ചാ മതി. പൂച്ചക്കുട്ട്യോളെയൊക്ക നമ്മൾ നാടുകടത്താറില്ല്യേ മാധവ്യേ... അതുപോലത്തന്നെ' - മാളു ഒന്നുകൂടി വ്യക്തമാക്കി.
'ഓള് പെറ്റതല്ലേ അതിനെ മാളോ... അതിനെ കൊണ്ട് കളയാനോ...?'
'ന്നാ... ങ്ങള് തള്ളയും മോളും ഓനെ തീറ്റിപ്പോറ്റിക്കോ... ആ പെണ്ണ് കണ്ടോന്റെ എറേച്ചീല് നെരങ്ങീറ്റാണ് നാലാക്ക്ള്ളത് ഓൻ ഒറ്റനേരം തിന്നണത്... ഓൾക്ക് വയസ് നാൽപ്പത് ആവുന്നേള്ളൂ. ഏതേലും ഒരുത്തന്റെ കൂടെ ഓളെ പറഞ്ഞയ്ക്കണ്ടെ... നെന്റെ കാലം കഴിഞ്ഞാ ഓൾക്കാരാണ്ടാവാ..? ഞാൻ പറയാനുള്ളത് പർഞ്ഞു. ഇനി ങ്ങള് തള്ളയും മോളും കൂടി തീരുമാൻച്ചോ...' - മാളുവമ്മ അവരുടെ മനസിലേക്ക് കോരിയിട്ട തീക്കനൽ പുകഞ്ഞുകൊണ്ടേയിരുന്നു. ശരിയാണ്, മണിമേഖലക്ക് അവളുടെ ഭാവി നോക്കണം. സുഖമില്ലാത്ത ചെക്കന് അസുഖം മാറില്ല.
ആദ്യമൊന്നും മണിമേഖല സമ്മതിച്ചില്ല. നാട്ടുകാരുടെയും അയൽക്കാരുടെയും പരാതി. പൊലിസിന്റെ താക്കീത്... പേർത്തും പേർത്തും ആലോചിച്ചപ്പോൾ തന്റെ ഭാവിക്കും നല്ലതാണെന്ന് അവൾക്കും തോന്നി. എന്നാലും പത്തുമാസം നൊന്തുപെറ്റ മകനെ ഉപേക്ഷിക്കാൻ ഒരു വൈമനസ്യം.
അന്നവൾ നേരത്തെ ഉണർന്നു. പട്ടിക്കൂട്ടിൽ കിടന്നുറങ്ങിയ കുട്ടനെ വിളിച്ചുണർത്തി. അവന് ഇഷ്ടമുള്ള കാപ്പിയും പലഹാരവും ഉണ്ടാക്കിക്കൊടുത്തു. കഴിഞ്ഞ പെരുന്നാളിന് കുട്ടിഹസ്സൻ മാപ്പിള കൊടുത്ത കുപ്പായമിടുവിച്ചു. മണം പോയിത്തുടങ്ങിയ പൗഡറുമിടുവിച്ചു. അവൻ ഇണങ്ങിയ നായ്ക്കുട്ടിയെപ്പോലെ അനുസരിച്ചു. അവർ ആറേ പത്തിന്റെ ബസിൽ കയറി നഗരത്തിലേക്ക് യാത്ര തിരിച്ചു. അന്ന് മുഴുവൻ അവർ രണ്ടുപേരും നഗരത്തിൽ അലഞ്ഞു. സിനിമയിലെ നായികയെ കണ്ട അവൻ വിവശനായി. മുന്തിയ ഭോജനശാലയിൽ കയറി വയർ നിറച്ചുണ്ടു. തീവണ്ടി കണ്ട് കുട്ടൻ ആർത്തുവിളിച്ചു. അമ്മയിൽ നിന്നകന്ന് പോകാതിരിക്കാനവൻ അവളുടെ കൈ മുറുകെപ്പിടിച്ചു. ഒടുവിൽ നഗരത്തിലെ ജനസാഗരത്തിനുള്ളിൽ അമ്മയെ വേർപ്പെട്ടുപോയ അവൻ ആൾക്കൂട്ടത്തിൽ ഏകനായി ഭയന്നു വിറച്ചുനിന്നു.
പള്ളിയിലെ ബാങ്ക് മാധവിയമ്മയെ ചിന്തയിൽ നിന്നുമുണർത്തി. മണിമേഖല എഴുന്നേറ്റ് അകത്തുപോയി ബെഞ്ചിൽ കിടന്ന് ഏങ്ങലടിച്ചു കരയുകയായിരുന്നു.
'ഞാൻ അപരാധം ചെയ്തു പോയമ്മേ... എനിക്ക് സഹിക്കാൻ മേലേ... എന്റെ കുഞ്ഞ് വല്ലതും കഴിച്ചോ ... ആവോ...' - അവൾ കരച്ചിലിനിടയിൽ പുലമ്പിക്കൊണ്ടേയിരുന്നു. അന്നു രാത്രിയിൽ അവർ പരസ്പരം സംസാരിക്കുകയും ആഹാരം കഴിക്കുകയും ചെയ്തില്ല. പ്രാവിന്റെ ഉച്ചത്തിലുള്ള കുറുകൽ കേട്ടാണ് മാധവിയമ്മ ഉറക്കമുണർന്നത്.
നേരം നന്നായി വെളുത്തിരുന്നു. അവർ മണിമേഖലയെ തിരക്കി. വീട്ടിലും തൊടിയിലുമൊന്നുമവളെ കണ്ടില്ല. തെങ്ങുകയറ്റക്കാരൻ ദാമോദരനാണു പറഞ്ഞത്, മണിമേഖല ആറേ പത്തിന്റെ ബസിൽ പോകുന്നത് കണ്ടെന്ന്. കടപ്പുറത്തെ ജനനിബിഡമായ ഇടങ്ങളിൽ, തീവണ്ടി സ്റ്റേഷനുകളിൽ, നഗരത്തിന്റെ മുക്കുമൂലകളിൽ മണിമേഖല കുട്ടനെ പരതിക്കൊണ്ടിരുന്നു. ഇടയ്ക്കവൾ അവനെ കണ്ടു, വാത്സല്യമുള്ള അമ്മയായി മാറി അവളവനെ മുലയൂട്ടി, കിണറ്റിൻകരയിൽ വച്ച് അവളവനെ എണ്ണതേച്ച് കുളിപ്പിച്ചു, പിണങ്ങി മാറി ഒളിച്ചിരിക്കുന്ന അവനെത്തിരക്കി നഗരം മുഴുക്കെ അവൾ ഓടിക്കൊണ്ടേയിരുന്നു...
കത്തുന്ന വെയിലോ ചുട്ടുപഴുത്ത പാതകളോ അവളെ തെല്ലും അലോസരപ്പെടുത്തിയ തേയില്ല.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യയിൽ 98 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു: വ്യാജ വാർത്തകളും ദുരുപയോഗവും കാരണം
National
• a month ago
അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരെ വീണ്ടും വംശീയ ആക്രമണം; മലയാളിയായ ആറ് വയസ്സുകാരിക്കും സൂസ് ഷെഫിനും ക്രൂര മർദനം-Racist Attacks in Ireland
International
• a month ago
സ്നേഹത്തിന്റെ വെളിച്ചമായിരുന്നു ശിഹാബ് തങ്ങള്‍: ഫാ. ഗീവര്‍ഗീസ് മാത്യു
uae
• a month ago
അഴിമുഖത്ത് ശക്തമായ തിരയില്‍ പെട്ട് മത്സ്യബന്ധത്തിനത്തിനു പോയി തിരിച്ചുവരുന്ന വള്ളം മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു
Kerala
• a month ago
ധർമ്മസ്ഥലയിൽ സംഘർഷം: സൗജന്യയുടെ അമ്മാവന്റെ വാഹനം ആക്രമിക്കപ്പെട്ടു, പ്രദേശത്ത് കർശന സുരക്ഷ
National
• a month ago
യു.എ.ഇ പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
uae
• a month ago
തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ അഞ്ച് പേർക്ക് കാഴ്ച നഷ്ടം; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരായ അച്ഛനും മകനുമെതിരെ കേസ്
National
• a month ago
മണ്ണാര്‍മലയില്‍ വീണ്ടും പുലി: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലേക്ക് പുലി അടുക്കുന്നില്ല; കാമറയില്‍ പതിഞ്ഞു ദൃശ്യങ്ങള്‍
Kerala
• a month ago
റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു | Pravasi Death
Saudi-arabia
• a month ago
മെറ്റയുടെ 1 ബില്യൺ ഡോളർ ഓഫർ നിരസിച്ച് മീര മുരാതി; സക്കർബർഗിന്റെ പ്രതികരണം ഇങ്ങനെ
latest
• a month ago
കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍
Kerala
• a month ago
കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു
Kerala
• a month ago
ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു
National
• a month ago.png?w=200&q=75)
ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി
National
• a month ago
ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും
Kerala
• a month ago
വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി
National
• a month ago
പാഠപുസ്തകത്തില്‍ ഇനി ടിപ്പുവില്ല; ആംഗ്ലോ-മൈസൂര്‍ യുദ്ധവും, ഹൈദരലിയും പുറത്ത്; പാഠഭാഗങ്ങള്‍ തിരുത്തി എന്‍സിഇആര്‍ടി
National
• a month ago
ദുബൈയിലെ മാളുകളിലെ വാപ്പിംഗിനെതിരെ പ്രതിഷേധം ശക്തം; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി
uae
• a month ago
ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും
oman
• a month ago
ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്
Kerala
• a month ago
പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ
National
• a month ago