എ.ഐ.എഫ്.എഫ് പ്രസിഡന്റ് പത്രിക നൽകൽ പൂർത്തിയായി
ന്യൂഡൽഹി • ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ തലപ്പത്തേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക നൽകൽ പൂർത്തിയായി. ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസ താരം ബൈചുങ് ബൂട്ടിയ ഉൾപ്പെടെയുള്ളവർ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.
മുൻ ഫുട്‌ബോളർ കല്യാൺ ചൗബേയും ഡൽഹി ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റും മലയാളിയുമായ ഷാജി പ്രഭാകരനും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നവരിൽപെടുന്നു. വിശിഷ്ട താരങ്ങളുടെ പ്രതിനിധിയെന്ന നിലയിലാണു ബൂട്ടിയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഭരണസമിതിയിൽ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചു സുപ്രീം കോടതിയിൽനിന്ന് അനുകൂല നിലപാടു വന്നിരിക്കെ, ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷനെ സേവിക്കാൻ അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ബൂട്ടിയയും സംഘവും. സഹകളിക്കാരനായിരുന്ന ദീപക് മൊണ്ഡലാണ് ബൂട്ടിയയുടെ പേരു നിർദേശിച്ചത്. മേഘാലയ ഫുട്‌ബോൾ അസോസിയേഷൻ വഴി മുൻ ഫുട്‌ബോൾ താരവും എം.എൽ.എയുമായ യൂജിൻസൺ ലിങ്‌തോയും ബംഗാളിൽനിന്നു മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ അജിത് ബാനർജിയും നാമനിർദേശ പത്രിക നൽകി. തിരഞ്ഞെടുപ്പ് 28നു നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."