HOME
DETAILS

ഗവര്‍ണറുടെ വാക്കും പ്രവൃത്തിയും അധഃപതനത്തിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിയിരിക്കുന്നു'; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി

  
backup
August 23 2022 | 03:08 AM

keralam-deshabhimani-against-arif-muhammed-khan123-2022

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. ഗവര്‍ണറുടെ വാക്കും പ്രവര്‍ത്തിയും അധഃപതനത്തിന്റെ അങ്ങേയറ്റമെത്തിയെന്ന് മുഖപ്രസംഗത്തില്‍ ദേശാഭിമാനി വ്യക്തമാക്കി. ഉന്നതമായ ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്മകള്‍ ആവര്‍ത്തിച്ചുചെയ്യുകയാണ് കേരള ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പദവിയുടെ അന്തസ് ആരിഫ് മുഹമ്മദ് ഖാന്‍ കളഞ്ഞുവെന്നും ദേശാഭിമാനി തുറന്നടിച്ചു.

ലോകായുക്ത ഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ മടിച്ച സാഹചര്യമുണ്ടായിരുന്നു. ഇതുകൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിന്റെ നിയമന വിവാദത്തിലും ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.

നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചാന്‍സലര്‍ പദവിയിലിരിക്കുന്ന ഗവര്‍ണര്‍, തനിക്ക് തൊട്ടുതാഴെ സര്‍വകലാശാലയുടെ ഭരണത്തലവനായി പ്രവര്‍ത്തിക്കുന്ന വൈസ് ചാന്‍സലറെയാണ് 'ക്രിമിനല്‍' എന്നു വിളിച്ചത്. 2019 ഡിസംബറില്‍ കണ്ണൂര്‍ സര്‍വകലാശാല ആതിഥ്യമരുളിയ ചരിത്ര കോണ്‍ഗ്രസ് വേദിയിലുണ്ടായ പ്രതിഷേധത്തിന്റെ പേരിലാണ് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ ഗവര്‍ണര്‍ അക്രമിയും ഗൂഢാലോചനക്കാരനുമായി ചിത്രീകരിച്ചതെന്നും ദേശാഭിമാനി വ്യക്തമാക്കി. ചാന്‍സലര്‍ പദവിയുടെ നിയമസാധുതയ്ക്കപ്പുറം രാഷ്ട്രീയ ചട്ടുകമായി ഗവര്‍ണര്‍ മാറിയത് ഉന്നതവിദ്യാഭ്യാസത്തിന് തീരാക്കളങ്കമായെന്നും ചൂണ്ടിക്കാട്ടുന്നു.

എത്ര പണ്ഡിതനായാലും മതനിരപക്ഷ, ജനാധിപത്യ പക്ഷത്താണെങ്കില്‍ സംഘപരിവാറിന്റെ ശത്രുപ്പട്ടികയിലാകും. ഇര്‍ഫാന്‍ ഹബീബും ഗോപിനാഥ് രവീന്ദ്രനും തെളിവാര്‍ന്ന നിലപാടുകള്‍ കാരണം വളരെ മുമ്പുതന്നെ ഹിന്ദുത്വത്തിന്റെ നോട്ടപ്പുള്ളികളാണ്. ഗവര്‍ണര്‍ രാഷ്ട്രീയ ചട്ടുകമായി മാറിയത് ഉന്നത വിദ്യാഭ്യാസത്തിന് തീരാകളങ്കമാണ്. സംഘവഴിയില്‍ ചലിക്കാത്തിടത്ത് ഗവര്‍ണര്‍മാര്‍ അമിതാധികാര വാഴ്ച നടപ്പാക്കുന്നുവെന്നും ദേശാഭിമാനിയില്‍ പറയുന്നു

ദേശാഭിമാനി മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം:

ഉന്നതമായ ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്മകള്‍ ആവര്‍ത്തിച്ചുചെയ്യുകയാണ് കേരള ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും അധഃപതനത്തിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിയിരിക്കുന്നു. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചാന്‍സലര്‍ പദവിയിലിരിക്കുന്ന ഗവര്‍ണര്‍, തനിക്ക് തൊട്ടുതാഴെ സര്‍വകലാശാലയുടെ ഭരണത്തലവനായി പ്രവര്‍ത്തിക്കുന്ന വൈസ് ചാന്‍സലറെയാണ് 'ക്രിമിനല്‍' എന്നു വിളിച്ചത്. 2019 ഡിസംബറില്‍ കണ്ണൂര്‍ സര്‍വകലാശാല ആതിഥ്യമരുളിയ ചരിത്ര കോണ്‍ഗ്രസ് വേദിയിലുണ്ടായ പ്രതിഷേധത്തിന്റെ പേരിലാണ് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ ഗവര്‍ണര്‍ അക്രമിയും ഗൂഢാലോചനക്കാരനുമായി ചിത്രീകരിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭം ആളിപ്പടരുന്ന നാളുകളിലാണ് ചരിത്ര കോണ്‍ഗ്രസ് ചേര്‍ന്നത്. ഉദ്ഘാടകനായ ഗവര്‍ണര്‍ പൗരത്വ നിഷേധത്തെ ന്യായീകരിച്ചപ്പോഴുണ്ടായ സ്വാഭാവിക പ്രതിഷേധത്തെയാണ് രണ്ടുവര്‍ഷവും എട്ടുമാസവും കഴിഞ്ഞ് അക്രമമെന്ന് വിശേഷിപ്പിക്കുന്നത്. വേദിയിലുണ്ടായിരുന്ന വിശ്രുത ചരിത്രകാരന്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് എഴുന്നേറ്റ് വിയാജിപ്പ് അറിയിക്കുകയായിരുന്നു. സദസ്സില്‍നിന്ന് ചില പ്രതിനിധികളും പ്രതിഷേധമുയര്‍ത്തി. മതപരമായ വേര്‍തിരിവിലൂടെ ഒരു വിഭാഗത്തിന് പൗരത്വം ഇല്ലാതാക്കുന്നത് ന്യായീകരിക്കാന്‍ അക്കാദമിക് വേദി ഉപയോഗിച്ചപ്പോള്‍ എതിര്‍പ്പ് രേഖപ്പെടുത്തേണ്ടത് മതനിരപേക്ഷത മുറുകെപ്പിടിക്കുന്ന ഏതൊരാളുടെയും കടമയാണ്. പ്രൊഫ. ഇര്‍ഫാന്‍ ഹബീബ്, തന്നെ ആക്രമിക്കാന്‍ വന്നത് ഗോപിനാഥ് രവീന്ദ്രന്റെ പ്രേരണയിലായിരുന്നുവെന്ന ഗവര്‍ണറുടെ ആക്ഷേപത്തിനുള്ള മറുപടി അന്നത്തെ പത്രത്താളുകള്‍തന്നെയാണ്. ഗവര്‍ണറുടെ വിദ്വേഷ പ്രസംഗംകേട്ട് പ്രൊഫ. ഇര്‍ഫാന്‍ എഴുന്നേറ്റു എന്നത് മാത്രമാണ് വസ്തുത. വൈസ് ചാന്‍സലര്‍ അക്രമത്തിന് കൂട്ടുനിന്നു എന്ന ഗവര്‍ണറുടെ ഇപ്പോഴത്തെ ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളത്. പ്രായത്തിന്റെ അവശതകളുള്ള പ്രൊഫ. ഇര്‍ഫാന്‍ എന്ത് അക്രമം കാണിച്ചെന്നാണ് ഗവര്‍ണര്‍ പറയുന്നത്.

എത്ര പണ്ഡിതനായാലും മതനിരപക്ഷ, ജനാധിപത്യ പക്ഷത്താണെങ്കില്‍ സംഘപരിവാറിന്റെ ശത്രുപ്പട്ടികയിലാകും. ഇര്‍ഫാന്‍ ഹബീബും ഗോപിനാഥ് രവീന്ദ്രനും തെളിവാര്‍ന്ന നിലപാടുകള്‍ കാരണം വളരെ മുമ്പുതന്നെ ഹിന്ദുത്വത്തിന്റെ നോട്ടപ്പുള്ളികളാണ്. നിലപാടുകളുടെ പേരില്‍ ജീവന്‍ ബലികൊടുക്കേണ്ടിവന്ന ജ്ഞാനവൃദ്ധരും പ്രക്ഷോഭകരും കുറച്ചൊന്നുമല്ല. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍, സ്റ്റാന്‍സ്വാമി, ഗൗരി ലങ്കേഷ് തുടങ്ങി നിരവധിപേര്‍. ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക, വഴങ്ങുന്നില്ലെങ്കില്‍ കൊന്നുതീര്‍ക്കുക; ഇതാണ് ഫാസിസത്തിന്റെ രീതി. ഭരണമായാലും ഭരണഘടനയായാലും 'സംഘ'ത്തിന്റെ വഴിയില്‍ ചലിക്കണം. ഇതാണ് മോദി ഭരണം രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വിദ്വേഷം വളര്‍ത്തിയും പണമിറക്കിയും ഭരണം പിടിക്കുക. അത് നടക്കാത്ത സംസ്ഥാനങ്ങളില്‍ ഫെഡറല്‍ തത്വങ്ങള്‍ ബലികഴിച്ച് ഗവര്‍ണര്‍മാര്‍ വഴി അമിതാധികാരവാഴ്ച നടപ്പാക്കുക. ഇതിന്റെ ഭാഗമാണ് കേരള ഗവര്‍ണറുടെ വഴിവിട്ട നടപടികള്‍.

നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പല നടപടിയും തുടക്കംമുതല്‍ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റെ ഭാഗത്തുനിന്നുണ്ടായി. ബില്ലുകളും ഓര്‍ഡിനന്‍സുകളും അന്യായമായി താമസിപ്പിക്കുക, നയപ്രഖ്യാപന പ്രസംഗത്തില്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കുക തുടങ്ങി അസാധാരണ നിലപാട് സ്വീകരിച്ചു. എന്നാല്‍, ഭരണഘടനാ പദവിയുടെ അന്തഃസന്ത ഉള്‍ക്കൊണ്ട് സമവായ സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഏറ്റവുമൊടുവില്‍ നിലവിലുള്ള 11 ഓര്‍ഡിനന്‍സിന്റെ പുനര്‍ വിജ്ഞാപനത്തിന് വിസമ്മതിച്ച ഗവര്‍ണര്‍ സഭ നേരത്തേ ചേരേണ്ട അവസ്ഥയുണ്ടാക്കി. സര്‍വകലാശാലാ നിയമനങ്ങളില്‍ അകാരണമായും നിമയവിരുദ്ധമായും ഇടപെടാന്‍ ഗവര്‍ണര്‍ മടിച്ചില്ല. ബിജെപിയുടെ രാഷ്ട്രീയ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിന് മടിയില്ല. ഡിസിസി ജനറല്‍ സെക്രട്ടറിയെ കണ്ണൂരില്‍ വൈസ് ചാന്‍സലറായി വച്ച കോണ്‍ഗ്രസാണ് ഇപ്പോള്‍ അക്കാദമിക് മികവിനെക്കുറിച്ച് പറയുന്നത്.

ചാന്‍സലര്‍ പദവിയുടെ നിയമസാധുതയ്ക്കപ്പുറം രാഷ്ട്രീയ ചട്ടുകമായി ഗവര്‍ണര്‍ മാറിയത് ഉന്നതവിദ്യാഭ്യാസത്തിന് തീരാക്കളങ്കമായി. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന അസാധാരണ നിര്‍ദേശവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാലയെയും വൈസ് ചാന്‍സലറെയും പരസ്യമായി അപമാനിക്കാന്‍ ഗവര്‍ണര്‍ തയ്യാറായി. രാജ്ഭവനില്‍ വിളിച്ചുവരുത്തി വൈസ് ചാന്‍സലറെ ആക്ഷേപിച്ചു. വിസിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് ആരോപിച്ചപ്പോള്‍ വിലയിടിഞ്ഞത് ഗവര്‍ണര്‍ പദവിക്കുതന്നെയാണ്. മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലര്‍ ട്രോഫി പ്രഖ്യാപിക്കാത്തതും പ്രതികാര ചിന്ത കാരണമാണ്. ഉന്നതവിദ്യാഭ്യാസം ഉടച്ചുവാര്‍ത്ത് വിജ്ഞാനസമൂഹമായി കേരളത്തെ മാറ്റാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന് ഇത്തരം സമീപനങ്ങള്‍ ദോഷമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago