HOME
DETAILS

കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളിൽ ശിരോവസ്ത്രത്തിന് വീണ്ടും വിലക്ക്

  
backup
August 26, 2022 | 1:31 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%86%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%bb%e0%b4%b8%e0%b5%8d-%e0%b4%b8


കോഴിക്കോട് • പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വീണ്ടും വിദ്യാർഥിനികൾക്ക് ശിരോവസ്ത്ര വിലക്ക്.
പ്ലസ് വൺ പ്രവേശനത്തിനെത്തിയ വിദ്യാർഥിനിയോടും രക്ഷിതാവിനോടുമാണ് ശിരോവസ്ത്രം അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സിൽവി ആന്റണി വ്യക്തമാക്കിയത്. ഷാൾ അനുവദിക്കില്ലെന്നാണ് പ്രിൻസിപ്പൽ ആദ്യം പറഞ്ഞത്.
തട്ടമിടാൻ പാടില്ലെന്നാണോ ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് അതു നിങ്ങൾക്ക് സൗകര്യം പോലെ കണക്കുകൂട്ടാമെന്നായിരുന്നു മറുപടി. ഇവിടെ ഇങ്ങനെയാണ്, സൗകര്യമുണ്ടെങ്കിൽ കുട്ടിയെ ചേർത്താൽ മതിയെന്നും പ്രിൻസിപ്പൽ പറഞ്ഞതായി രക്ഷിതാവ് പറഞ്ഞു. ചില കുട്ടികൾക്ക് മാത്രമായി യൂനിഫോമിൽ മാറ്റം വരുത്താനാകില്ലെന്നും യൂനിഫോമിൽ ശിരോവസ്ത്രമില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.


സ്‌കൂളിൽ ശിരോവസ്ത്ര വിലക്ക് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നും അധികൃതർക്കെതിരേ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് രക്ഷിതാവ് ഇന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ നേരിൽ കാണുന്നുണ്ട്. ശിരോവസ്ത്രം അനുവദിക്കാത്തത് സംബന്ധിച്ച് പ്രൊവിഡൻസ് സ്‌കൂളിനെതിരേ നേരത്തെയും പരാതി ഉയർന്നിരുന്നു.
അതേസമയം, വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് എസ്.കെ.എസ്.എസ്.എഫ് അഭിപ്രായപ്പെട്ടു. ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് സ്‌കൂളിലെത്തി പ്രിൻസിപ്പലുമായി സംസാരിച്ചു. എം.എസ്.എഫ് ഹരിതയും ഐ.എൻ.എലും ഇന്ന് സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  a month ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  a month ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  a month ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  a month ago
No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  a month ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  a month ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  a month ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  a month ago