HOME
DETAILS

വാക്കുപാലിച്ച് രാഹുല്‍ ഗാന്ധി; ഹരിയാനയിലെ കര്‍ഷകന്റെ മകളുടെ വിവാഹത്തിനെത്തി പ്രതിപക്ഷ നേതാവ്

  
Web Desk
March 11, 2026 | 4:09 AM

rahul gandhi attends haryana farmers daughters wedding to keep his promise

 

ചണ്ഡീഗഢ്: രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും മൂന്ന് വര്‍ഷം മുമ്പ് നല്‍കിയ വാക്ക് പാലിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ സോനിപത് ജില്ലയിലുള്ള മദിന ഗ്രാമത്തിലെ സാധാരണക്കാരനായ സഞ്ജയ് എന്ന കര്‍ഷകന്റെ മകള്‍ തനുവിന്റെ വിവാഹത്തിനാണ് രാഹുല്‍ അപ്രതീക്ഷിത അതിഥിയായെത്തിയത്. രോഹ്തക് എം.പി ദീപേന്ദര്‍ സിങ് ഹൂഡയ്‌ക്കൊപ്പമെത്തിയ രാഹുലിനെ ഗ്രാമവാസികള്‍ പരമ്പരാഗതമായ വെളുത്ത തലപ്പാവ് അണിയിച്ചാണ് സ്വീകരിച്ചത്.

2023 ജൂലൈ 8ന് മദിന ഗ്രാമം സന്ദര്‍ശിച്ചപ്പോഴാണ് സഞ്ജയിന്റെ കുടുംബവുമായി രാഹുല്‍ ഗാന്ധി ആത്മബന്ധം സ്ഥാപിക്കുന്നത്. അന്ന് പാടത്തിറങ്ങി നെല്ല് നടാനും ട്രാക്ടര്‍ ഓടിക്കാനും കൂടിയ രാഹുല്‍ പിന്നീട് സഞ്ജയിനെയും കുടുംബത്തെയും ഡല്‍ഹിയിലെ വസതിയിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. മകളുടെ വിവാഹത്തിന് വരണമെന്ന് നേരിട്ടെത്തി സഞ്ജയ് അപേക്ഷിച്ചപ്പോള്‍ വരാമെന്ന് രാഹുല്‍ ഉറപ്പുനല്‍കുകയായിരുന്നു.

 

വിവാഹ ചടങ്ങുകളില്‍ ഒരു മണിക്കൂറോളം ചെലവഴിച്ച അദ്ദേഹം വധുവിന് സമ്മാനങ്ങള്‍ നല്‍കുകയും ഹരിയാനയിലെ പരമ്പരാഗത മധുരപലഹാരമായ 'ചൂര്‍മ' കഴിക്കുകയും ചെയ്തു. വന്‍ ജനക്കൂട്ടവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രിയപ്പെട്ട നേതാവിനെ കാണാന്‍ ഗ്രാമത്തില്‍ തടിച്ചുകൂടിയിരുന്നു. കര്‍ഷക കുടുംബത്തോടുള്ള രാഹുല്‍ ഗാന്ധിയുടെ ഈ ഹൃദ്യമായ ഇടപെടല്‍ സോഷ്യല്‍ മീഡിയയിലും ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്.

 

lok sabha opposition leader rahul gandhi made a surprise visit to madina village in haryana's sonipat to attend the wedding of a farmer's daughter, fulfilling a personal promise he made to the family during a field visit in 2023.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടിന് പണം: ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ്; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  7 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അൽ ഐനിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  7 days ago
No Image

ഏപ്രിൽ 13 വരെ അബുദാബിയിലെ പ്രധാന പാതകൾ ഭാഗികമായി അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  7 days ago
No Image

ഇറാന് സമീപം അമേരിക്കയുടെ ഡ്രോൺ കാണാതായി; വെടിവെച്ചിട്ടതെന്ന് സംശയം?

International
  •  7 days ago
No Image

വീണ്ടും ചാഞ്ചാട്ടം; രാവിലെ കൂടിയ സ്വര്‍ണവിലയില്‍ വൈകീട്ട് കുറവ്

Business
  •  7 days ago
No Image

'സ്വർണ്ണത്തേക്കാൾ വിലപ്പെട്ടതാണ് ജീവിതം': ഖനന മാഫിയക്കെതിരെ ആമസോൺ തീരത്തും ഒഡീഷയിലും ആദിവാസി പ്രക്ഷോഭം ഇരമ്പുന്നു

National
  •  7 days ago
No Image

കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങിനിടെ ജാക്കി നീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

മോണാലിസയ്ക്ക് 16 വയസ്സ് മാത്രം; ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തൽ,ഭർത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

crime
  •  7 days ago
No Image

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് ഇലക്ട്രിക് കാറിന് ഫൈനിട്ട് രാജസ്ഥാന്‍ പൊലിസ്, നല്‍കിയത് 1500 രൂപയുടെ ചലാന്‍; വീഡിയോ വൈറല്‍

National
  •  7 days ago
No Image

After 28 Years, Court Declares Missing Kashmiri Youth Dead Following Military Custody

National
  •  7 days ago