ഡി.എം.ആര്.സിയുടെ നേതൃത്വത്തില്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നു പൊന്നാനി താലൂക്കാശുപത്രിയുടെ സമഗ്രവികസനം
പൊന്നാനി: താലൂക്കാശുപത്രിയുടെ സമഗ്രവികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നു. ഡി.എം.ആര്.സിയുടെ നേതൃത്വത്തിലാണ് മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നത്.
പൊന്നാനി താലൂക്കാശുപത്രിയെ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള മാസ്റ്റര്‍ പ്ലാനാണ് ഡി.എം.ആര്.സി ചെയര്മാന് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ തയാറാക്കുക. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച ഡോ. ഇ ശ്രീധരന് താലൂക്കാശുപത്രി സന്ദര്‍ശിക്കും. ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ഡിജിറ്റല്‍ എക്സ്റേ സംവിധാനം ആറുമണി വരെ പ്രവര്‍ത്തിപ്പിക്കാനും ഇന്നലെ നടന്ന എച്ച്.എന്‍.സി യോഗത്തില്‍ തീരുമാനമായി. നിലവില്‍ ഉച്ചവരെ മാത്രമാണ് എക്സ്റേ ലാബ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഒരു സ്റ്റാഫിനെക്കൂടി നിയമിച്ച് ലാബിന്റെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കാനും തീരുമാനമായി.
കൂടാതെ തീര്‍ദേശ വികസന കോര്‍പ്പറേഷന്റെ മൂന്നുകോടി രൂപ ആശുപത്രിയുടെ കെട്ടിട നിര്‍മാണത്തിന് അനുവദിച്ചിരുന്നു. നിലവിലെ കാലപ്പഴക്കം ചെന്ന പൊളിഞ്ഞുവീഴാറായ കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. കെട്ടിടം പൊളിച്ച് മാറ്റാന്‍ രണ്ടുതവണ ടെന്‍ഡര്‍ നല്‍കിയിട്ടും ആരും ടെന്‍ഡറില്‍ പങ്കെടുക്കാത്തതിനാല്‍ എച്ച്.എന്‍.സി നേരിട്ട് കെട്ടിടം പൊളിച്ച് നീക്കാന്‍ യോഗത്തില്‍ തീരുമാനമായി. താലൂക്കാശുപത്രിയില്‍ നടന്ന യോഗത്തില്‍ ചെയര്മാന് സി.പി മുഹമ്മദ്കുഞ്ഞി, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. വഹീദ, ഡോ. സലിം, പ്രതിപക്ഷ നേതാവ് നിസാര്‍, പി.വി അയ്യൂബ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."