HOME
DETAILS

ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത

  
backup
August 29, 2022 | 11:51 AM

kerala-idamalayar-dam-opened

ഇടുക്കി: ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. 50 സെന്റീ മീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.68 മുതല്‍ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാം തുറന്നതിന്റെ ഭാഗമായി പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് അണക്കെട്ടില്‍ നിന്നും വെള്ളം ഒഴുക്കുന്നത്. ഡാമിലെ നിലവിലെ ജലനിരപ്പ് 164.05 മീറ്ററായിരുന്നു. ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ശക്തമായ അടിയൊഴുക്കിന് സാധ്യതയുള്ളതിനാല്‍ പെരിയാറിലും കൈവഴികളിലും കുളിക്കുന്നതും അലക്കുന്നതും ഉള്‍പ്പെടെ ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു. പുഴ മുറിച്ചു കടക്കുന്നതിനും, മീന്‍ പിടിക്കുന്നതിനും, പുഴയില്‍ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  4 minutes ago
No Image

റൺവേയിൽ നിന്ന് തെന്നിമാറിയ കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു, നാല് ജീവനക്കാർ രക്ഷപ്പെട്ടു

International
  •  12 minutes ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  3 hours ago
No Image

ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ്  വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

uae
  •  4 hours ago
No Image

ദുബൈയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍: 23,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മ്മാണത്തില്‍

uae
  •  4 hours ago
No Image

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

uae
  •  4 hours ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  5 hours ago
No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  5 hours ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  6 hours ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  7 hours ago