സഊദിയിൽ കുട്ടിയെ പീഡിപ്പിച്ച കേസിൽ 3 വർഷം തടവ്
ജിദ്ദ: കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അപ്പീൽ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പബ്ലിക് പ്രോസിക്യൂഷന്റെ കീഴിലുള്ള പബ്ലിക് മോറാലിറ്റി വിഭാഗം സംഭവത്തിൽ അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ ബന്ധപ്പെട്ട കോടതിയിലേക്ക് റഫർ ചെയ്തു. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഇയാളെ ഒരു വർഷത്തെ തടവിന് ശിക്ഷിച്ചതായി സ്രോതസ്സ് വെളിപ്പെടുത്തി. തുടർന്ന്, വിധിക്കെതിരെ അപ്പീലുമായി പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ കോടതിയെ സമീപിച്ചു. ഇതേ തുടർന്നാണ് അപ്പീൽ കോടതി കുറ്റവാളിയെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്.
കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കുട്ടികളെ ചൂഷണം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ അവർക്കെതിരെ കുറ്റകൃത്യം ചെയ്യാനോ ശ്രമിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷ ആവശ്യപ്പെടും. പബ്ലിക് പ്രോസിക്യൂഷനിലെ ജഡ്‌സ്‌മെന്റ് എക്‌സിക്യൂഷൻ സൂപ്പർവിഷൻ വിഭാഗം വിധിയുടെ നിർവ്വഹണത്തിന്റെ മേൽനോട്ടം വഹിക്കും. അന്തിമ വിധി നേടിക്കഴിഞ്ഞാൽ നീതി ഉടനടി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേര്ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."