പുത്തൂര്‍ ഇറക്കം നവീകരിക്കാന്‍ പദ്ധതി വരുന്നു
കോട്ടക്കല്‍: സ്ഥിരം അപകട മേഖലയായ പെരിന്തല്‍മണ്ണ റോഡിലെ പുത്തൂര്‍ ഇറക്കം നവീകരിക്കാന്‍ പുതിയ പദ്ധതികള്‍ വരുന്നു. കുത്തനെയുള്ള ഇറക്കം കുറക്കാനും റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷ ഭിത്തികള്‍ നിര്‍മിക്കാനുമാണ് പദ്ധതി. ഇതുകൂടാതെ അടയാള ബോര്‍ഡുകളും സ്ഥാപിക്കും.
പൊതുമരാമത്ത് വകുപ്പ് ഇതിനു വേണ്ട നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പുത്തൂര്‍ മുതല്‍ വലിയപറമ്പ് വരെ കുത്തനെയുള്ള ഇറക്കവും വളവു തിരികളുമുള്ള റോഡുമായതിനാല്‍ സ്ഥിരമായി ചെലുതും വലുതും അപകടങ്ങള്‍ സംഭവിക്കാറുണ്ട്. ലോറി മറിഞ്ഞും സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞും രണ്ട് യുവാക്കള്‍ ഇവിടെ അപകടത്തില്‍പെട്ട് മരിച്ചിട്ടുണ്ട്. ഇറക്കം ഇറങ്ങി വരുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അടയാള ബോര്‍ഡുകളോ റിഫ്ളക്ടറുകളോ ഇല്ലാത്തതിനാല്‍ റോഡിനു സമീപത്തെ ഗര്‍ത്തം പലോപ്പുഴും ശ്രദ്ധയില്‍പെടാത്തതും അപകട കാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."