കലാലയ ജീവിതത്തിലെ ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ ഒത്തുകൂടി
കിഴിശ്ശേരി: രണ്ടു പതിറ്റാണ്ടണ്ടുകള്‍ക്കു മുമ്പുള്ള കലാലയ ജീവിതത്തിലെ ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ ഒത്തുകൂടി. ചേറൂര്‍ പാണക്കാട് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ യത്തീംഖാന ആന്‍ഡ് ബോര്‍ഡിങ് 1996-97 ബാച്ചിലെ വിദ്യാര്‍ഥികളാണ് രണ്ടു പതിറ്റാണ്ടണ്ടുകള്‍ക്കിപ്പുറം പഴയ ഓര്‍മകള്‍ പങ്കുവെച്ച് ഒത്തു ചേര്‍ന്നത്. കോട്ടക്കുന്നു മൈതാനിയില്‍ ഒത്തുചേര്‍ന്ന നാല്‍പതോളം സഹപാഠികള്‍ തങ്ങളുടെ പഠനകാലമുതല്‍ ഇതുവരെയുണ്ടണ്ടായ പലഅനുഭവങ്ങളും പങ്കുവെച്ചു.
ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇവരെ ബന്ധിപ്പിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പും നിലവിലുണ്ട്. ചേറൂര്‍ കൂട്ടം അറ്റ് 96 -97 എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപികരിച്ച് കൂട്ടത്തില്‍ അശരണരായവരുടെ കണ്ണീരൊപ്പാനെന്ന ലക്ഷ്യത്തോടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാനും തീരുമാനിച്ചു.
കൂട്ടായ്മയുടെ പ്രസിഡന്റായി സയ്യിദ് ഫസല്‍ തങ്ങള്‍ പൊന്‍മുണ്ടണ്ടം, സെക്രട്ടറിയായി അബ്ദുല്‍ അസീസ് തിരൂരങ്ങാടി, ട്രഷററായി പി പി നൗഷാദ് പാണക്കാട് എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങില്‍ പി പി നൗഷാദ് നല്‍കിയ 10000 രൂപയുടെ ചെക്ക് പുതിയ കമ്മിറ്റിക്കു കൈമാറി. വര്‍ക്കിങ് സെക്രട്ടറി വി.സജീര്‍ മാസ്റ്റര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഖാദര്‍ വാഫി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."