HOME
DETAILS
MAL
ഭര്‍ത്തൃ വീട്ടില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത നിലയില്‍; മാനസിക പീഡനം മുലമെന്ന് ബന്ധുക്കള്‍
backup
September 05 2022 | 07:09 AM
കൊച്ചി: എറണാകുളത്ത് ഭര്‍ത്തൃ വീട്ടില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് നോര്‍ത്ത് പറവൂരിലെ ഭര്‍ത്തൃ വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ അമലയുടെ മൃതദേഹം കണ്ടെത്തുന്നത്. രണ്ടുമാസം ഗര്‍ഭിണിയായിരുന്ന അമല ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
രണ്ടു വര്‍ഷം മുമ്പാണ് അമലയും നോര്‍ത്ത് പറവൂര്‍ സ്വദേശി രഞ്ജിത്തുമായുള്ള വിവാഹം കഴിയുന്നത്. വിവാഹം കഴിഞ്ഞ് വന്നതുമുതല്‍ അമലയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായും ഒരിക്കല്‍ ബന്ധുക്കള്ച്ചേര്ന്ന് ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയതായും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."