ഏഷ്യ കപ്പ്: നാളെ ഇന്ത്യ പാഡണിയും; ലങ്ക കടക്കല്‍ നിര്‍ണായകം
ദുബയ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യ നാളെ ശ്രീലങ്കയെ നേരിടും. ആദ്യ മല്‍സരം പാകിസ്താനോട് അഞ്ച് വിക്കറ്റിന് അടിയറവച്ചതിനാല് ഇനി ശ്രീലങ്കയേയും അഫ്ഗാനെയും കീഴടക്കിയാല്‍ മാത്രമേ ഇന്ത്യക്ക് ഫൈനല്‍ കളിക്കാനാവൂ. അതിനാല്‍ നാളത്തെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ചില മാറ്റങ്ങളുണ്ടായേക്കും. കഴിഞ്ഞ മല്‍സരത്തില്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയത് തിരിച്ചടിയായിരുന്നു. നാളെ റിഷഭ് പന്ത് തുടരുമെങ്കിലും ഹൂഡയെ ഉള്‍പ്പെടുത്താനിടയില്ല.
ഓപണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മയും കഴിഞ്ഞ മല്‍സരത്തില്‍ മികവുകാട്ടിയതിനാല് നാളെയും ഇവര്‍ തന്നെയായിരിക്കും അക്കൗണ്ട് തുറക്കുന്നത്. പവര്‍പ്ലേ ഓവറുകളിലെ ഇവരുടെ മിടുക്ക് പ്രധാനമാണ്. വണ്‍ഡൗണായി വിരാട് കോലിയുമുണ്ടാവും. നാലാം നമ്പറില്‍ കളിക്കുന്ന സൂര്യകുമാര്‍ യാദവ് സ്ഥിരത പ്രകടിപ്പിക്കാത്തത് ടീമിനെ വിഷമിപ്പിക്കുന്നു. മധ്യഓവറുകളിലെ ബാറ്റിങ് ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ നിര്‍ണായകമാണ്. ഇടംകൈയന്‍ ബാറ്റ്സ്മാന്മാര് ഇല്ലാത്തതിനാല്‍ അഞ്ചാം നമ്പറില്‍ റിഷഭ് തുടര്‍ന്നേക്കും. അതോടെ ദിനേഷ് കാര്‍ത്തികിന് പുറത്തിരുന്ന് കളികാണേണ്ടിവരും. പാകിസ്താനെതിരേ ഫോമിലെത്തിയില്ലെങ്കിലും ഫോമിലുള്ള ഹാര്‍ദിക് പാണ്ഡെ പ്ലെയിങ് ഇലവനിലുണ്ടാവും. നാളെ ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലാവും പാഡണിയുക. ഇടംകൈയ്യന്‍ എന്ന ആനുകൂല്യവുമുണ്ട്. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ദീപക് ഹൂഡക്ക് ഇതോടെ സ്ഥാനംനഷ്ടമാവും. പേസ് ബൗളിങ് നിരയിലും ഒരു മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്.
ഇന്ത്യയുടെ സാധ്യതാ ഇലവന്: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്നോയ്, അര്‍ഷദീപ് സിങ്, ആവേശ് ഖാന്/യുസ് വേന്ദ്ര ചഹാല്‍/ആര് അശ്വിന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."