ട്വിറ്റര്‍ ഇന്ത്യാ എം.ഡിയുടെ അറസ്റ്റ് തടഞ്ഞതിനെതിരേ യു.പി പൊലിസ് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ഗാസിയാബാദില്‍ വയോധികനെ ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മര്‍ദിച്ച വിഡിയോയുമായി ബന്ധപ്പെട്ട കേസില്‍ ട്വിറ്റര്‍ ഇന്ത്യാ എം.ഡി മനീഷ് മഹേശ്വരിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ ഉത്തര്‍പ്രദേശ് പൊലിസ് സുപ്രിംകോടതിയെ സമീപിച്ചു. കേസില്‍ വിധിപറയും മുന്‍പ് തനിക്കു പറയാനുള്ളത് കേള്‍ക്കണമെന്നാവശ്യപ്പെട്ട് മനീഷ് മഹേശ്വരിയും സുപ്രിംകോടതിയില്‍ ഇടപെടല്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ നേരിട്ട് മൊഴിനല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് മനീഷ് മഹേശ്വരിക്ക് ഗാസിയാബാദ് പൊലിസ് നോട്ടിസയച്ചിരുന്നു.മൊഴിനല്കല് വിഡിയോ കോണ്‍ഫറന്‍സ് വഴി ആകാമെന്ന് ട്വിറ്റര്‍ എം.ഡി മറുപടി നല്‍കിയെങ്കിലും പൊലിസ് സമ്മതിച്ചിരുന്നില്ല. ഇതിനെതിരേയാണ് മനീഷ് മഹേശ്വരി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. മനീഷ് മഹേശ്വരിയുടെ മൊഴി വിഡിയോ കോണ്‍ഫറന്‍സ് വഴി രേഖപ്പെടുത്താനും അറസ്റ്റടക്കമുള്ള കടുത്ത നടപടികള്‍ പാടില്ലെന്നും ഈ മാസം 24ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരേയാണ് യു.പി പൊലിസ് സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."