HOME
DETAILS

പള്ളിയോടം അപകടം; മരണം മൂന്നായി, കാണാതായ രാകേഷിന്റെ മൃതദേഹവും കണ്ടെടുത്തു

  
backup
September 11 2022 | 07:09 AM

kerala-chennithala-boat-tragedy-missing-person-dead-body-found-2022-sep

ആലപ്പുഴ: ചെന്നിത്തലയില്‍ അച്ചന്‍കോവിലാറില്‍ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു. ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. വള്ളം മറിഞ്ഞ സ്ഥലത്തുനിന്നും നൂറ് മീറ്റര്‍ അകലെ വലിയ പെരുമ്പുഴ പാലത്തിന് സമീപത്തുനിന്നാണ് രാകേഷിന്റെ മൃതദേഹം കണ്ടെടുത്തത്. അപകടത്തെ തുടര്‍ന്ന് നടത്തി തിരച്ചിലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യന്‍, ചെറുകോല്‍പ്പുഴ സ്വദേശി വിനീഷ് എന്നിവരുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നെങ്കിലും രാകേഷിനെ കണ്ടെത്താനായിരുന്നില്ല.

ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. അച്ചന്‍കോവിലാര്‍ ചുറ്റിയ ശേഷം ആറന്മുളയിലേയ്ക്ക് പുറപ്പെടുന്നതിനായി വലിയ പെരുംപുഴ കടവില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് പള്ളിയോടം ദിശതെറ്റി മറിഞ്ഞത്. പരിധിയില്‍ കൂടുതല്‍ ആളുകള്‍ കയറിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് പള്ളിയോടം മറിഞ്ഞതെന്നാണ് നാട്ടുകാരുടെ പ്രതികരണം. അപകടകാരണം ഇനിയും വ്യക്തമാക്കാത്തതിനാല്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടം എങ്ങനെയുണ്ടായെന്ന് വിശദമായി പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  6 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  6 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  6 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  6 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  6 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  6 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  6 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  6 days ago
No Image

ഫുജൈറയിൽ കനത്ത മഴയിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു; ജാഗ്രതാ നിർദേശവുമായി അധികൃതർ

uae
  •  6 days ago
No Image

വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; വ്യാജ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി പൊലിസ്; ബോട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

National
  •  6 days ago