HOME
DETAILS
MAL
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടങ്ങി:അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി
backup
July 03 2021 | 03:07 AM
തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ്‍ ആരംഭിച്ചു. കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനാണ് കര്‍ശന നിയന്ത്രണം.
അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും ഇന്ന് ഉണ്ടായിരിക്കുക.
കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കും. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വീടുകളില്‍ നിന്ന് ഒരാള്‍ക്ക് പുറത്ത് പോകാം. ആശുപത്രി ആവശ്യങ്ങള്‍ക്കും അവശ്യ സര്‍വീസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റു വിഭാഗത്തില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. കെഎസ്ആര്‍ടിസി അവശ്യവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് മാത്രമായിരിക്കും നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."