HOME
DETAILS
MAL
മലയോര ഹൈവേ: 29ന് ഇരിക്കൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താല്‍
backup
August 24 2016 | 19:08 PM
പയ്യാവൂര്‍: മലയോര ഹൈവേയുമായി ബന്ധപ്പെട്ട് ജയിംസ് മാത്യു എം.എല്‍.എ വ്യാജപ്രചാരണം നടത്തുന്നുവെന്നാരോപിച്ച് തിങ്കളാഴ്ച ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍ പറഞ്ഞു.
മലയോര ഹൈവേയുടെ പ്രവൃത്തി നിര്‍ത്തിവയ്ക്കാനുള്ള എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ തീരുമാനത്തില്‍ നിന്നുള്ള ജാള്യത മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് യു.ഡി.എഫ് ഗവണ്മെന്റ് ബജറ്റില്‍ പണം മാറ്റിവച്ചില്ലെന്ന ജയിംസ് മാത്യുവിന്റെ പ്രതികരണം.
എന്നാല്‍ വസ്തുത ഇതല്ലെന്നിരിക്കെ എല്‍.ഡി.എഫ് ഗവണ്മെന്റ് മലയോര ഹൈവേയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നതെന്നും ജോഷി കണ്ടത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."