HOME
DETAILS
MAL
പത്തനംതിട്ടയില്‍ മജിസ്ട്രേറ്റിന് നായയുടെ കടിയേറ്റു
backup
September 14 2022 | 17:09 PM
പത്തനംതിട്ട: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം തുടരുന്നു. പത്തനംതിട്ടയില്‍ മജിസ്ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റു. നഗരത്തിലെ ഒരു ജ്വല്ലറിയുടെ സുരക്ഷാജീവനക്കാരനും നായയുടെ കടിയേറ്റിട്ടുണ്ട്.
മലപ്പുറം ചുങ്കത്തറയില്‍ തൊണ്ണൂറുകാരിയേയും തെരുവ് നായ ആക്രമിച്ചു. തലാപ്പില്‍ ചിരുത എന്ന സ്ത്രീക്കാണ് നായയുടെ ആക്രമണത്തില്‍ കയ്യില്‍ പരുക്കേറ്റത്. പാലക്കാട് തച്ചനാട്ടുകരയിലും ഒരാള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.
നാട്ടുകല്‍ കോട്ടയില്‍ വീട്ടില്‍ വിനോദി ( 42)നെയാണ് തെരുവുനായ കടിച്ചത്. രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കൊല്ലം ജില്ലയില്‍ മാത്രം ഇന്ന് 51 പേരാണ് പട്ടിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."