HOME
DETAILS
MAL
വ്യാപാര സ്ഥാപനങ്ങള്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും നോട്ടിസ് നല്കി
backup
August 24 2016 | 20:08 PM
മാനന്തവാടി: നഗരത്തിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് പരിശോധന നടത്തിയതിനു പിന്നാലെ വഴിയോര കച്ചവടക്കാര്‍ക്കും അനധികൃതമായി നിര്‍മാണം നടത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കും റവന്യു അധികൃതര്‍ നോട്ടിസ് നല്കി.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും നടപ്പാതയിലേക്ക് ഇറക്കി കെട്ടിയ നിര്‍മാണ പ്രവൃത്തികള്‍ ഒരു ദിവസത്തിനുള്ളില്‍ പൊളിച്ചു മാറ്റണമെന്നും വഴിയോര കച്ചവടക്കാര്‍ കച്ചവടം ഒഴിഞ്ഞു പോകണമെന്നുമെന്നാണ് നോട്ടീസിലുള്ളത്. നടപ്പാക്കിയില്ലെങ്കില്‍ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചു മാറ്റും. നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."