HOME
DETAILS

ഉത്തര്‍പ്രദേശില്‍ രണ്ട് പേരില്‍ കൊവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു

  
backup
July 09 2021 | 11:07 AM

two-cases-of-kappa-covid-variant-detected-in-uttar-pradesh

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ക്ക് കൊവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു. ജിനോം സ്വീക്വന്‍സിങ് പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്.

109 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 107 സാമ്പിളുകള്‍ ഡെല്‍റ്റ വകഭേദമാണെന്ന് സ്ഥിരീകരിച്ചു.

രണ്ട് വേരിയന്റുകളും സംസ്ഥാനത്തിന് പുതിയതല്ല. സംസ്ഥാനത്ത് ജീനോം സീക്വന്‍സിംഗ് സൗകര്യം വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊവിഡ് അവലോകന യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനത്ത് നേരത്തെയും കാപ്പ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു. ഭയപ്പെടേണ്ടതില്ലെന്നും ഇതിനുള്ള ചികിത്സ സംസ്ഥാനത്ത് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago