ആനുകൂല്യങ്ങൾക്ക് വരുമാന സർട്ടിഫിക്കറ്റ് നിർബന്ധം അർഹരെ കണ്ടെത്താനാകാതെ ഉദ്യോഗസ്ഥർ
സ്വന്തം സേഖകൻ
തിരൂർ •സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക് വരുമാന സർട്ടിഫിക്കേറ്റ് നിർബന്ധമാക്കിയതോടെ അർഹരെയും അനർഹരെയും വേർതിരിച്ച് കണ്ടെത്താനാകാതെ വിഷമത്തിലാവുകയാണ് സംസ്ഥാനത്തെ വില്ലേജ് ഓഫിസർമാർ.സാമൂഹ്യ സുരക്ഷാ പെൻഷൻ വിഭാഗത്തിലെ കർഷതൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ,വികലാംഗ പെൻഷൻ,വിധവാ പെൻഷൻ,50 കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ തുടർന്ന് ലഭിക്കാനും അതിന് പുറമെ സ്കൂൾ – കോളജ് വിദ്യാർഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകളായ പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ദാരിദ്ര രേഖക്ക് താഴെയുള്ളവരിൽ നിന്നും ഫുൾ എ പ്ലസ് നേടിയവർക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്,സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്, ബീഗം ഹസ്റത്ത് സ്കോളർഷിപ്പ് അപേക്ഷകൾ സമർപ്പിക്കാനും റേഷൻ കാർഡുകൾ തരം മാറ്റുന്നതിനും
വില്ലേജ് ഓഫിസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം.അതോടപ്പം പീമെട്രിക്, പോസ്റ്റ്മെട്രിക്ക് സ്കോളർഷിപ്പുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മിക്ക കുട്ടികളും അപേക്ഷിക്കുന്ന ചില സ്കോളർഷിപ്പുകൾക്കും ജാതി സർട്ടിഫിക്കറ്റും വില്ലേജ് ഓഫിസർമാർ തന്നെ നൽകണം.
ഒക്ടോബർ 31 വരെയാണ് വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
2019 ഡിസംബർ 31 വരെയുള്ള പെൻഷൻ ഗുണഭോക്തക്കൾ 2023 ഫെബ്രുവരി 28ന് മുമ്പാണ് വരുമാന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പ്രാദേശിക സർക്കാരിൽ സമർപ്പിക്കേണ്ടത്. എന്നാൽ പെൻഷൻ മുടങ്ങുമോ എന്ന് ഭയന്ന് എല്ലാവരും വരുമാന സർട്ടിഫിക്കേറ്റിന് നെട്ടോട്ടമോടുന്നതും ഉദ്യോഗസ്ഥരുടെ ജോലി ഭാരം ഇരപ്പിക്കുകയാണ്.
ഇതോടെ പ്രതിദിനം മുന്നൂറോളം അപേക്ഷകളാണ് ഓൺലൈനായി വരുമാന സർട്ടിഫിക്കറ്റുകൾക്ക് മാത്രമായി വില്ലേജ് ഓഫിസർക്ക് മുന്നിലെത്തുന്നത്.
ഇതുമൂലം അവ്യക്തമായ അപേക്ഷകൾ നിരസിക്കുമെങ്കിലും കൃത്യമായ പരിശോധനയും അന്വേഷണവും നടത്താനാകാതെയാണ് മിക്ക ഉദ്യോഗസ്ഥരും വരുമാന സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്.അനർഹരെ ഒഴിവാക്കുകയാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നതെങ്കിലും പലപ്പോഴും പെൻഷനും സ്കോളർഷിപ്പും ലഭിക്കാൻ അർഹരായവർ പോലും ഉയർന്ന വരുമാനമുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതോടെ അനർഹരാകുന്നതാണ് പതിവ്.
ഇതിന് പുറമെ മറ്റു 21 സർട്ടിഫിക്കറ്റുകളും നൽകണ്ടേതും വില്ലേജ് ഓഫിസറാണ്.
സർട്ടിഫിക്കറ്റുകൾ മാത്രം നൽകാൻ സമയം കാണുന്നതാേടെ സർക്കാറിൻ്റെ ധന സമാഹരണമാർഗങ്ങൾ ഉൾപ്പടെ നഷ്ടമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."