HOME
DETAILS
MAL
സംസ്ഥാനത്ത് ടി.പി.ആര്‍ 15ന് മുകളിലുള്ള 196 പ്രദേശങ്ങള്‍
backup
July 10 2021 | 13:07 PM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) 15ന് മുകളിലുള്ള 196 പ്രദേശങ്ങളാണ് ഇനിയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ടി.പി.ആര്‍ 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍ 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
അതേസമയം, കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ജില്ല തിരിച്ചുള്ള കണക്കുകള്‍:
മലപ്പുറം 1883
തൃശൂര്‍ 1705
കോഴിക്കോട് 1540
എറണാകുളം 1465
കൊല്ലം 1347
പാലക്കാട് 1207
തിരുവനന്തപുരം 949
ആലപ്പുഴ 853
കണ്ണൂര്‍ 765
കാസര്‍കോട് 691
കോട്ടയം 682
പത്തനംതിട്ട 357
വയനാട് 330
ഇടുക്കി 313
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."