ഗാലക്‌സി എസ് 24 വരുന്നു; ടെക്ക് പ്രേമികള്‍ ഞെട്ടാന്‍ ഒരുങ്ങിക്കൊളളൂ
സാംസങ്ങിന്റെ ഗാലക്‌സി എസ് 23യുടെ വന്‍ വിജയത്തിന് ശേഷം സീരിസിലെ അടുത്ത ഫോണായ എസ് 24 അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങുമെന്നുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. ആന്‍ഡ്രോയിഡ് ആരാധകര്‍ക്കിടയില്‍ തരംഗമായ എസ് 23യുടെ അടുത്ത തലമുറ ഫോണായ എസ് 24ല്‍ ഉണ്ടാകാനിടയുളള ഫീച്ചറുകളെ സംബന്ധിച്ച പല വിവരങ്ങളും ടെക്ക് ലോകത്തേക്ക് ചോര്‍ന്നിരിക്കുകയാണ്. ഇതോടെ പുറത്തിറങ്ങാനിരിക്കുന്ന എസ് 24നെ കുറിച്ചുളള ചര്‍ച്ചയിലാണ് മൊബൈല്‍ഫോണ്‍ പ്രേമികള്‍.
അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഗാലക്‌സിയുടെ എസ് 24 സീരിസില്‍ മൂന്ന് ഫോണുകള്‍ ഉണ്ടായിരിക്കുമെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. എസ്24, എസ് 24+, എസ് 24 അള്‍ട്ര എന്നിങ്ങനെ മൂന്ന് ഫോണുകളാണ് പ്രസ്തുത സീരിസില്‍ ഉള്‍പ്പെടുക. സാംസങ്ങിന്റെ സ്വന്തം പ്രോസസറായ എക്‌സിനോസിസ് തന്നെയാകും എസ് 24 സീരീസിനും കരുത്ത് പകരുക.3.16GHz, 2.9GHz, 2.6GHz, 1.95GHz വേഗമുള്ള 2400 പ്രോസസറിന്റെ എക്‌സിനോസിസ് ചിപ്പ് അടങ്ങുന്ന സീരിസില്‍
3120 x 1440 പിക്‌സല്‍ റസലൂഷനുള്ള WQHD+ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നും കൂടാതെ പരമാവധി 2500 നിട്ട്‌സ് വരെ ബ്രൈറ്റ്‌നെസ് ഫോണില്‍ ഉണ്ടാകുമെന്നും വിവിധ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Galaxy S24 series comparison pic.twitter.com/1tv0vfGTvH
— ICE UNIVERSE (@UniverseIce) August 31, 2023
കൂടാതെഗാലക്‌സി എസ്24, ഗാലക്‌സി എസ് 24+ എന്നീ ഫോണുകള്‍ക്ക് കര്‍വ്ഡ് എഡ്ജ് ആയിരിക്കുമെന്നും അതേസമയം അള്‍ട്ര മോഡലിന് ഷാര്‍പ്പ് എഡ്ജ് ഫോണ്‍ ആയിരിക്കുമെന്നും ഐസ് യൂണിവേഴ്‌സ് പുറത്തുവിട്ട ചിത്രങ്ങള്‍ സൂചന നല്‍കുന്നു. ഇവയ്ക്ക് യഥാക്രമം 6.2 ഇഞ്ച്, 6.7 ഇഞ്ച്, 6.8 ഇഞ്ച് എന്നിങ്ങനെയായിരിക്കും ഡിസ്‌പ്ലേ. സ്‌റ്റോറേജിന്റെ കാര്യത്തിലും ഫോണില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2 ജിബി വരെ ഫോണിന് പരമാവധി സ്റ്റോറേജ് സ്‌പെയ്‌സ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പല വെബ്‌സൈറ്റുകളും പുറത്ത് വിട്ടിട്ടുണ്ട്. എന്നിരുന്നാലും 12 ജി.ബി, 8 ജി.ബി മുതലായ പരമ്പരാഗത വേരിയന്റുകളിലും ഫോണ്‍ ലഭ്യമാണ്.
Content Highlights:samsung galaxy s24 series features
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."