'ചാന്ദ്രയാന്‍ കാലത്ത് ഇത്ര ഹീനമായ തലക്കെട്ടിടുന്ന പത്രം നൂറുകൊല്ലം മുമ്പ് എങ്ങനെ ആയിരുന്നിരിക്കും' പ്രഭാത ഭക്ഷണ പദ്ധതിയെ പരിഹസിച്ച ദിനമലറിനെതിരെ സ്റ്റാലിന്‍
'ചാന്ദ്രയാന്‍ കാലത്ത് ഇത്ര ഹീനമായ തലക്കെട്ടിടുന്ന പത്രം നൂറുകൊല്ലം മുമ്പ് എങ്ങനെ ആയിരുന്നിരിക്കും' പ്രഭാത ഭക്ഷണ പദ്ധതിയെ പരിഹസിച്ച ദിനമലറിനെതിരെ സ്റ്റാലിന്‍
ചെന്നൈ: സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പാക്കിയ പ്രഭാത ഭക്ഷണ പദ്ധതിയെ അധിക്ഷേപിച്ച ദിനമലര്‍ പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രിമാരും. പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് പങ്കുവെച്ചായിരുന്നു സ്്റ്റാലിന്റെ വിമര്‍ശനം. പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രഭാതഭക്ഷണ പദ്ധതി അടുത്തിടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിപുലീകരിച്ചത്. 31,008 സ്‌കൂളുകളിലെ 17 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയെ ആണ് പത്രം പരിഹസിച്ചത്. പദ്ധതി നടപ്പാക്കിയതോടെ സ്‌കൂള്‍ കക്കൂസുകള്‍ നിറഞ്ഞൊഴുകുകയാണെന്നാണ് പത്രം വാര്‍ത്ത നല്‍കിയത്.
ചന്ദ്രനിലേക്ക് ചന്ദ്രയാന്‍ പോകുന്ന ഈ കാലത്ത് സനാതന ധര്‍മക്കാര്‍ അവരുടെ പത്രത്തില്‍ ഇത്തരത്തില്‍ ഒരു തലക്കെട്ട് ഇട്ടുവെങ്കില്‍ നൂറ്റാണ്ട് മുമ്പ് ഇവര്‍ എന്തെല്ലാം ആയിരിക്കും ചെയ്തിട്ടുണ്ടാവുകസമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. സമൂഹത്തില്‍ അരികുവത്ക്കരിക്കപ്പെട്ടവരുടെ അവസ്ഥ അന്ന് എന്തായിരുന്നിരിക്കും. ഇക്കൂട്ടരുടെ അക്രമം ഇന്നും അവസാനിച്ചിട്ടില്ല- അദ്ദേഹം തുറന്നടിച്ചു.
''ഉഴുവാന്‍ ഒരു കൂട്ടര്‍, ഉണ്ടുകൊഴുക്കാന്‍ മറ്റൊരു കൂട്ടര്‍ എന്ന അവസ്ഥ നിലനിന്ന മനുവാദികളുടെ കാലത്ത് സമൂഹനീതിക്കായി ഉണ്ടായതാണ് ദ്രാവിഡ പ്രസ്ഥാനം. ശൂദ്രന് എന്തുകൊടുത്താലും വിദ്യാഭ്യാസം മാത്രം കൊടുക്കരുത് എന്ന തത്വം തകര്‍ത്താണ് ദ്രാവിഡ പ്രസ്ഥാന ഭരണം വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചത്' അദ്ദേഹം ചൂണ്ടിക്കാട്ടി. പത്രത്തെ അപലപിച്ച അദ്ദേഹം മനുശാസ്ത്രത്തിന്റെ പത്രമാണെന്നും തുറന്നടിച്ചു.
സാമൂഹിക നീതിക്കെതിരായ പത്രത്തിന്റെ ആര്യന്‍ സനാസ്ത മനഃസ്ഥിതിയാണ് ഇതിലൂടെ കാണുന്നതെന്ന് എം.ഡി.എം,കെ ജനറല്‍ സെക്രട്ടറി സൈക്കോ ചൂണ്ടിക്കാട്ടി. പത്രത്തെ തമിഴ്‌നാട്ടിലെ ജനത അനുയോജ്യമായ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രം ദജനങ്ങളോട് പരസ്യമായി മാപ്പു പറയണമെന്ന് സി.പി.എം തമിഴ്‌നാട് സെക്രട്ടറി കെ.ബാലകൃഷ്ണന്‍ പറഞ്ഞു.
റിപ്പോര്‍ട്ടിനെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. വിവിധയിടങ്ങളില്‍ പ്രതിഷേധക്കാര്‍ ദിനമലര്‍ പത്രം കത്തിച്ചു. പത്രത്തിന്റെ ബോര്‍ഡുകളും ബാനറുകളും നശിപ്പിക്കുകയും ചെയ്തു. പത്രത്തിനെതിരെ മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രിമാരുമടക്കം പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.
സംഘ്പരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന പത്രം പ്രഭാത ഭക്ഷണ പദ്ധതിക്കെതിരെ ഒന്നാം പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വീട്ടില്‍നിന്നും കഴിച്ച ശേഷം സ്‌കൂളിലെത്തിയും ഭക്ഷണം കഴിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ശുചിമുറി കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്നെന്ന് വാര്‍ത്തയില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍നിന്ന് ഭക്ഷണം കൊടുക്കാതെ സ്‌കൂളിലേക്ക് വിടണമെന്ന ത്രിച്ചിയിലെ സ്‌കൂള്‍ അധികൃതരുടെ ആവശ്യവും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധമുയരുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."