'ബി.ജെ.പി തമിഴ്‌നാടിനെ പിളര്‍ക്കുന്നു'; 'കൊങ്കുനാടി'ല്‍ വ്യാപക പ്രതിഷേധം
ചെന്നൈ: തമിഴ്‌നാടിനെ വിഭജിച്ച് 'കൊങ്കുനാട്' എന്ന പേരില്‍ കേന്ദ്രഭരണപ്രദേശം രൂപവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തമിഴ്‌നാടിനെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് ഡി.എം.കെയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും വ്യക്തമാക്കി.
തമിഴ്‌നാട് ബി.ജെ.പിയുടെ മുന്‍ പ്രസിഡന്റായ എല്‍ മുരുകന്‍ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. കൊങ്കുനാടിന്റെ പ്രതിനിധിയായാണ് കേന്ദ്രസര്‍ക്കാര്‍ മുരുകനെ വിശേഷിപ്പിച്ചത്. തൊട്ടുപിന്നാലെ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്ന് തമിഴ് ദിനപ്പത്രത്തില്‍ റിപ്പോര്‍ട്ടും വന്നു.
വിഷയത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ സംസ്ഥാന വ്യാപകമായി മര്‍ച്ച് നടത്തി. തമിഴ്‌നാടിനെ വിഭജിക്കാമെന്നത് ബി.ജെ.പിയുടെ സ്വപ്നം മാത്രമാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ നീക്കമെന്നാണ് ഇടത് പാര്‍ട്ടികളുടെ ആരോപണം. എം.ഡി.എം.കെയും നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള തീരുമാനം കൈക്കൊള്ളുമെന്ന് തമിഴ്‌നാട്ടിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് കാരു നാഗരാജന്‍ അറിയിച്ചു.
തമിഴ്‌നാടിനെ വിഭജിക്കാനുള്ള കേന്ദ്ര നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലും ചര്‍ച്ച പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."