HOME
DETAILS
MAL
കൊല്ലത്തെ വിദ്യാർഥിനിയുടെ ആത്മഹത്യ; സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മന്ത്രി
backup
September 24 2022 | 03:09 AM
തിരുവനന്തപുരം • കൊല്ലം ശൂരനാട് കേരള ബാങ്ക് വീടിന് മുന്നിൽ ജപ്തി നോട്ടിസ് പതിച്ചതിന് പിന്നാലെ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മന്ത്രി വി.എൻ വാസവൻ. ഇക്കാര്യത്തിൽ കേരള ബാങ്കിനോട് സർക്കാർ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ആർ.ബി.ഐ നിയന്ത്രണത്തിലാണ് കേരള ബാങ്ക് പ്രവർത്തിക്കുന്നത്. കേന്ദ്രം നടപ്പാക്കിയ സർഫാസി നിയമത്തിന്റെ പിൻബലത്തിലാണ് ഇത്തരമൊരു സംഭവം ഉണ്ടാകാനിടയായത്. ഈ നിയമം കേന്ദ്രം പിൻവലിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. നോട്ടിസ് പതിക്കലും നോട്ടിസിന്റെ വലിപ്പം നിശ്ചയിക്കലും ബാങ്ക് സ്വന്തമായി ചെയ്തതാണ്. വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കേണ്ടത് കേരളബാങ്കാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."