ഹിമാചലില്‍ അയോഗ്യരാക്കിയ 6 കോണ്‍ഗ്രസ് എം.എല്‍.എമാരടക്കം 9 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലല്‍ പ്രദേശില്‍ കൂറുമാറ്റത്തെ തുടര്‍ന്ന് സ്പീക്കര്‍ അയോഗ്യരാക്കിയ 6 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ഒന്‍പത് എം.എല്‍.എമാരാണ് കേന്ദ്ര മന്ത്രി അനുരാഗ് താക്കുറിന്റെ സാന്നിധ്യത്തില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. മുന്‍ ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍, സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് രാജീവ് ബിന്‍ഡാല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ദര്‍ ദത്ത് ലഖന്പാല്, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രജീന്ദര്‍ റാണ, രവി ഠാക്കൂര്‍, ചൈതന്യ ശര്‍മ്മ, സുധീര്‍ ശര്‍മ്മ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരും, കിഷന് ലാല്‍ ഠാക്കൂര്‍,കുഷാര്‍ സിങ്, ആശിഷ് ശര്‍മ്മ എന്നീ സ്വതന്ത്ര എംഎല്‍എമാരുമാണ് ബിജെപിയില്‍ ചേര്‍ന്നത്.
ഫെബ്രുവരി 29 നാണ് ഇവരെ അയോഗ്യരാക്കി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കും. കൂടുതല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ എത്തിയേക്കുമെന്ന് ബി.ജെ.പി. നേതൃത്വം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."