HOME
DETAILS

എന്‍.ഐ.ടികളില്‍ എം.സി.എ പഠിക്കാം; പൊതുപ്രവേശന പരീക്ഷ (നിംസെറ്റ്) 2024 ന് ഇപ്പോള്‍ അപേക്ഷിക്കാം

  
Ashraf
March 23 2024 | 11:03 AM

study mca in nit's entrance exam nimcet 2024 - apply now

രാജ്യത്തെ 10 എന്‍.ഐ.ടികളിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി) ഭോപാലിലും ഈ വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) പ്രോഗ്രാമിലേക്കുള്ള പൊതുപ്രവേശന പരീക്ഷ 'നിംസെറ്റ് 2024'  ജൂണ്‍ 8ന് ഉച്ചക്ക് ശേഷം '2-4 മണി വരെ ദേശീയ തലത്തില്‍ നടത്തും. കേരളത്തില്‍ കോഴിക്കോട് പരീക്ഷ കേന്ദ്രമാണ്. എന്‍.ഐ.ടി ജംഷഡ്പൂരാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. എന്‍.ഐ.ടി തിരുച്ചിറപ്പള്ളി, വാറങ്കല്‍, സുരത്കല്‍, റായ്പൂര്‍, കുരുക്ഷേത്ര, ജംഷഡ്പൂര്‍, ഭോപാല്‍, അലഹബാദ്, അഗര്‍ത്തല, പാറ്റ്‌ന എന്നിവിടങ്ങളിലാണ് എം.സി.എ കോഴ്‌സുള്ളത്. 

യോഗ്യത
മാത്തമാറ്റിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച് മൊത്തം 60 ശതമാനം മാര്‍ക്കില്‍/ 6.5 സി.ജി.പി.എയില്‍ കുറയാതെ ബിരുദം അല്ലെങ്കില്‍ ബി.ഇ/ ബി.ടെക്, എസ്.സി/ എസ്.ടി/ പിഡബ്ല്യൂബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 55% മാര്‍ക്ക്/6.0 സി.ജി.പി.എ മതിയാകും. ഫൈനല്‍ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 

അപേക്ഷ ഫീസ് 2500 രൂപ. എസ്.സി/ എസ്.ടി/ പിഡബ്ല്യൂബിഡി വിഭാഗങ്ങള്‍ക്ക് 1250 രൂപ മതി. നിംസെറ്റ് 2024 വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷറും www.nimcet.in, https://nimcet.admissions.nic.in - എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഏപ്രില്‍ 20 വൈകീട്ട് 5 മണിവരെ നിര്‍ദേശാനുസരണം ഓണ്‍ലൈനായി അപേക്ഷിക്കാം. 

വിവിധ എന്‍.ഐ.ടികളിലും ഐ.ഐ.ഐ.ടി ഭോപാലിലുമായി ആകെ 1033 സീറ്റുകളാണ് എം.സി.എ കോഴ്‌സിനുള്ളത്. ദേശീയതലത്തിലാണ് നിംസെറ്റ് റാങ്കടിസ്ഥാനത്തില്‍ പ്രവേശനം. എസ്.സി/ എസ്.ടി/ ഒബിസി/ ഇഡബ്ല്യൂഎസ്/ പഡബ്ല്യൂബിഡി വിഭാഗങ്ങള്‍ക്ക് സീറ്റുകളില്‍ സംവരണമുണ്ട്. കുരുക്ഷേത്ര, പാറ്റ്‌ന എന്‍.ഐ.ടികളില്‍ സെല്‍ഫ് ഫിനാന്‍സിങ് സീറ്റുകള്‍ ലഭ്യമാണ്. 

നിംസെറ്റില്‍ മാത്തമാറ്റിക്‌സ്, അനലറ്റിക്കല്‍ എബിലിറ്റി ആന്റ് ലോജിക്കല്‍ റീസണിങ്, കമ്പ്യൂട്ടര്‍ അവയര്‍നെസ്, ജനറല്‍ ഇംഗ്ലീഷ് വിഷയങ്ങളിലായി മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 120 ചോദ്യങ്ങളുണ്ടാവും. 1000 മാര്‍ക്കിനാണ് പരീക്ഷ. ജൂണ്‍ 25ന് ഫലപ്രഖ്യാപനമുണ്ടാവും. നിംസെറ്റ് റാങ്കടിസ്ഥാനത്തില്‍ പ്രത്യേക കൗണ്‍സിലിങ് നടത്തിയാണ് അഡ്മിഷന്‍. കൗണ്‍സിലിങ്, അലോട്ട്‌മെന്റ് ഷെഡ്യൂളുകള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ കാണുക. 

വിശദമായ വിജ്ഞാപനം: click here

ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 20 വരെ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  6 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  7 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 hours ago