നിലവിളി കേട്ടു പുറത്തിറങ്ങി, തെരച്ചിലിനൊടുവില്‍ പാടത്തെ ചളിയില്‍ തണുത്ത് വിറച്ച് അവള്' ആലുവയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ദൃക്സാക്ഷിയുടെ മൊഴി
നിലവിളി കേട്ടു പുറത്തിറങ്ങി, തെരച്ചിലിനൊടുവില്‍ പാടത്തെ ചളിയില്‍ തണുത്ത് വിറച്ച് അവള്' ആലുവയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ദൃക്സാക്ഷിയുടെ മൊഴി
കൊച്ചി: ആലുവയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ദൃക്സാക്ഷിയുടെ വെളിപെടുത്തല്‍ ഇങ്ങനെ. പുലര്‍ച്ചെ രണ്ടു മണിയോടെ കുട്ടിയുടെ നിലവിളികേട്ട് ജനല്‍ തുറന്നു നോക്കിയപ്പോള്‍ കുട്ടിയുമായി ഒരാള്‍ നടന്നുപോകുന്നത് കണ്ടു. ഉടന്‍തന്നെ അലല്വാസികളെ ഒക്കെ വിളിച്ചു. അപ്പോഴേക്കും അയാള്‍ പോയിരുന്നു. തുടര്‍ന്ന് തെരച്ചില്‍ നടത്തി. സമീപത്തെല്ലാം തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
പിന്നീട് പാടത്ത് പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ തണുത്ത് വിറച്ച് നില്ക്കുന്ന അവസ്ഥയില്‍ കണ്ടത്. തങ്ങള്‍ കാണുമ്പോള്‍ കുട്ടിക്ക് വസ്ത്രങ്ങളില്ലായിരുന്നു. കുട്ടിയുമായി വീട്ടിലെത്തി വിളിച്ചെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നില്ല. കുറേ ശ്രമിച്ച ശേഷമാണ് അവര്‍ അറിഞ്ഞത്. തങ്ങള്‍ ചെന്നപ്പോഴാണ് കുട്ടി അവിടെ ഇല്ലെന്ന വിവരം പോലും അവരറിയുന്നത്.
മാതാവിന് സമീപം ഉറങ്ങിക്കിടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. പ്രതിയുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ കുടുംബം 10 വര്‍ഷമായി കേരളത്തില്‍ താമസിച്ചുവരികയാണ്. ആലുവ റൂറല്‍ എസ്.പി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."