യൂട്യൂബില്‍ ഇനി ഗെയിമും കളിക്കാം; ഫീച്ചര്‍ വരുന്നത് ഇക്കാരണം കൊണ്ട്
ലോകത്തെ വീഡിയോ സ്ട്രീമിങ് പളാറ്റ്‌ഫോമുകളിലെ അതികായരാണ് യൂട്യൂബ്. ദിനംപ്രതി കോടിക്കണക്കിനാളുകളാണ് യൂട്യൂബില്‍ നിന്നും വീഡിയോ കണ്ടന്റുകള്‍ ആസ്വദിക്കുന്നത്. എന്നാല്‍ വീഡിയോ സ്ട്രീമിങിന് പുറമെ ഗെയിമിങ് രംഗത്തേക്കും ചുവടുറപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് യൂട്യൂബിപ്പോള്‍.പ്ലേയബിള്‍ എന്ന പേരില്‍ അവതരിപ്പിക്കുന്ന ഫീച്ചറിലൂടെയാണ് വ്യത്യസ്ഥ തരം ഗെയിമുകള്‍ കളിക്കാനുളള അവസരം ഉപഭോക്താക്കള്‍ക്കായി ആപ്പിനുളളില്‍ യൂട്യൂബ് ഒരുക്കുന്നത്. യൂട്യൂബിന്റെ ഡെസ്‌ക്ക്‌ടോപ്പ് വേര്‍ഷനിലും മൊബൈല്‍ ആപ്പിലും ലഭ്യമായിരിക്കുന്ന ഈ സംവിധാനം നിലവില്‍ തെരെഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമെ ലഭ്യമാവുകയുളളൂ.
ഹോം ഫീഡിലെ 'പ്ലേയബിള്‍സ്' ടാബിനു കീഴിലാണ് 3ഡി ബോള്‍ ബൗണ്‍സിങ് ഗെയിമായ സ്റ്റാക്ക് ബൗണ്‍സ് ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സ്, ടിക്ടോക് തുടങ്ങിയ മറ്റു വിഡിയോ പ്ലാറ്റ്‌ഫോമുകളും ഗെയിമുകള്‍ പരീക്ഷിക്കുന്ന സാഹചര്യത്തിലാണ് യൂട്യൂബും സമാനമായ ശ്രമം നടത്തുന്നത്.വീഡിയോ സ്ട്രീമിങ്ങിനായി യൂട്യൂബ് ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ 15 ശതമാനത്തോളവും ഗെയിം വീഡിയോ സ്ട്രീമിങ്ങിനായാണ് സമയം ചെലവഴിക്കുന്നത്, എന്ന കണക്കുകള്‍ കമ്പനി പുറത്തു വിട്ടിരുന്നു. ഇതാണ് പ്രധാനമായും തങ്ങളുടെ ആപ്പില്‍ ഗെയിമിങ് ഫീച്ചര്‍ അവതരിപ്പിക്കുന്നതിലേക്ക് യൂട്യൂബിനെ നയിച്ചത് എന്നാണ് പല ടെക്ക് വെബ്‌സൈറ്റുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlights:youtube maybe introduce gaming feature
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."