മണർകാട് ഡി.വൈ.എഫ്.ഐ - യൂത്ത് കോൺഗ്രസ് സംഘർഷം; കല്ലേറിൽ നിരവധിപേർക്ക് പരിക്ക്, പൊലിസ് ലാത്തി വീശി
മണർകാട് ഡി.വൈ.എഫ്.ഐ - യൂത്ത് കോൺഗ്രസ് സംഘർഷം; കല്ലേറിൽ നിരവധിപേർക്ക് പരിക്ക്, പൊലിസ് ലാത്തി വീശി
പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയത്തിന് പിന്നാലെ മണർകാട് സംഘർഷം. ഡി.വൈ.എഫ്.ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷം നടന്നത്. പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. അക്രമത്തിൽ ഇരു വിഭാഗം പ്രവർത്തകർക്കും പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പൊലിസ് ലാത്തിവീശി. പ്രവർത്തകർ ഇതുവരെയും പിരിഞ്ഞു പോയിട്ടില്ല. സംഘർഷ സാധ്യത തുടരുകയാണ്.
സംഘർഷത്തിൽ ഇരുവിഭാഗക്കാർക്കും പരിക്കേറ്റിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. പ്രവർത്തകർ ഇപ്പോഴും ചേരി തിരിഞ്ഞ് നിൽക്കുകയാണ്. സംഘർഷ സാധ്യത കുറഞ്ഞിട്ടില്ല. കോട്ടയം എസ്.പി സ്ഥലത്തെത്തി പാർട്ടി നേതാക്കളെ കണ്ട് അനുനയ ശ്രമം നടത്തുകയാണ്.
തോൽവിയിൽ പ്രകോപിതരായ എൽ.ഡി.എഫ് പ്രവർത്തകാരാണ് അക്രമം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് ആരോപിച്ചു. വഴി യാത്രക്കാരെ പോലും അക്രമിച്ചെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കല്ലേറ് നടത്തിയതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ കോൺഗ്രസ് നേതാക്കളെല്ലാം സ്ഥലെത്തിയിട്ടുണ്ട്. ഇവർ പൊലിസുമായി സംസാരിച്ച് വരികയാണ്.
പ്രദേശത്ത് വലിയ പൊലിസ് സന്നാഹം എത്തിയിട്ടുണ്ട്. കേന്ദ്ര സേന ഉൾപ്പെടെയുള്ള സംഘം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഇരു ഭാഗത്തും രണ്ട് പാർട്ടി പ്രവർത്തകരും തടിച്ചുകൂടിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."