HOME
DETAILS
MAL
നേത്രദാന പക്ഷാചരണ പരിപാടികള്‍ക്ക് തുടക്കമായി
backup
August 25 2016 | 20:08 PM
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് എന്‍.എസ്.എസ് യൂനിറ്റും പുത്തലത്ത് കണ്ണാശുപത്രിയും സംയുക്തമായി നേത്രദാന പക്ഷാചരണ പരിപാടികാള്ക്കു തുടക്കം കുറിച്ചു. ആകാശവാണി കോഴിക്കോട് നിലയം അസി. ഡയരക്ടര്‍ എസ്. മീരാറാണി ഉദ്ഘാടനം ചെയ്തു. ഡോ. സുരേഷ് പുത്തലത്ത് ക്ലാസെടുത്തു.
ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൂസന്ന സേഥ് അധ്യക്ഷനായി. ജയന്റ്സ് ഇന്റര്‍നാഷനല്‍ ഡയരക്ടര്‍ പി. വിജയന്, കേരളാ ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡന്റ് അശോകന് ആലപ്രത്ത്, കേരള ബ്ലൈന്‍ഡ് അസോസിയേഷന് സംസ്ഥാന കോ-ഓഡിനേറ്റര്‍ കെ.കെ റിജോയ്, ഷംനാ വിശാഖ്, ആര്.എം അശ്വിന്, ഡോ. ബിജു ജോസഫ്, ഫര്‍വീന ഫൈസല്‍ സംസാരിച്ചു.
വിദ്യാര്‍ഥികള്‍ നേത്രദാന സമ്മതപത്രം കൈമാറി. കേരള ബ്ലൈന്‍ഡ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ റാലി നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."