HOME
DETAILS

പോപുലർ ഫ്രണ്ടിന് നിരോധനം

  
backup
September 28 2022 | 19:09 PM

%e0%b4%aa%e0%b5%8b%e0%b4%aa%e0%b5%81%e0%b4%b2%e0%b5%bc-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82

 രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് കേന്ദ്രം
ന്യൂഡൽഹി • രാജ്യവ്യാപക റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്ര സർക്കാർ. 1967ലെ യു.എ.പി.എ നിയമപ്രകാരം അഞ്ചു വർഷത്തേക്കാണു നിരോധനം.
പോഷക, അനുബന്ധ സംഘടനകളായ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻസ്, നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തി.


നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുകയും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും മതസൗഹാർദത്തിനും ഭീഷണിയാവുന്ന പ്രവർത്തനങ്ങൾ നടത്തുകയും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തതിനാണ് നിരോധനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു. പോപുലർ ഫ്രണ്ടിന്റെ ചില സ്ഥാപക നേതാക്കൾ സിമിയുടെയും നേതാക്കൻമാരായിരുന്നുവെന്നും ബംഗ്ലാദേശിലെ ജംഇയ്യതുൽ മുജാഹിദീനുമായി അവർക്കു ബന്ധമുണ്ടെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.


ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള അന്താരാഷ്ട്ര ഭീകര സംഘടനകളുമായി പോപുലർ ഫ്രണ്ടിന് ബന്ധമുണ്ട്. പോപുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും പരസ്യമായി സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളാണെങ്കിലും രഹസ്യ അജൻഡയോടെയാണ് ഇവയുടെ പ്രവർത്തനമെന്നും വിജ്ഞാപനത്തിൽ പറയുന്നു. നിരോധനത്തിനുള്ള കാരണങ്ങൾ വിശദമായി വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിരോധനത്തോടെ പോപുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകളും സ്ഥാപനങ്ങളും സീൽ ചെയ്യുന്ന നടപടിയും ആരംഭിച്ചു.


ഈ മാസം 22നു പോപുലർ ഫ്രണ്ടിന്റെ രാജ്യത്തെ വിവിധ ഓഫിസികളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് ഡൽഹിയിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. 27നു രാജ്യവ്യാപകമായി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ വച്ചു. ഇതിനു പിന്നാലെയാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. നിലവിൽ രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്ന എസ്.ഡി.പി.ഐയ്ക്ക് നിരോധനം ബാധകമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago