സൂചിയുടെ ആസ്ത്രേലിയൻ ഉപദേശകൻ ജയിലിൽ
നയ്പിദൊ • നൊബേൽ ജേതാവും മുൻ മ്യാൻമർ ഭരണാധികാരിയുമായ ആങ് സാൻ സൂചിയുടെ ആസ്ത്രേലിയൻ ഉപദേശകനെ ജയിലിലടച്ചു. 2021 ഫെബ്രുവരിയിൽ യാങ്കൂണിൽ അറസ്റ്റിലായ സീൻ ടർണലിനെയാണ് മൂന്നു വർഷത്തെ തടവിന് പട്ടാള കോടതി ശിക്ഷിച്ചത്. ഇദ്ദേഹത്തെ വിട്ടയക്കാൻ ആസ്ത്രേലിയ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ ആങ് സാൻ സൂചിയെയും കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി. വിവിധ വകുപ്പുകളിൽ തടവ് അനുഭവിക്കുന്ന സൂചിക്ക് ഈ കേസിലും തടവ് അനുഭവിക്കേണ്ടിവരും. സൂചിക്കെതിരേ നിരവധി കേസുകളാണ് പട്ടാള ഭരണകൂടം ചുമത്തിയത്. കുറ്റങ്ങളെല്ലാം തെളിഞ്ഞാൽ 200 വർഷം ജയിലിൽ കിടക്കേണ്ടിവരും. ഔദ്യോഗിക രഹസ്യം സംരക്ഷിക്കൽ നിയമത്തിലാണ് ഇരുവർക്കും കോടതി ശിക്ഷ വിധിച്ചത്. 19 മാസമായി തടവിലായിരുന്ന തങ്ങളുടെ പൗരനെതിരേയുള്ള കോടതി വിധി തള്ളിക്കളയുന്നതായി ആസ്ത്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. അദ്ദേഹവും കുടുംബവും ആസ്ത്രേലിയയിലേക്ക് തിരികെ എത്തുന്നതുവരെ നിയമ സഹായം നൽകുമെന്നും പെന്നി വോങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."