HOME
DETAILS
MAL
എ.കെ ശശീന്ദ്രന് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു
backup
July 21 2021 | 05:07 AM
തിരുവനന്തപുരം: പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രന് ക്ലിഫ് ഹൗസിലെത്തി. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കും. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചും മുഖ്യമന്ത്രിയോട് ശശീന്ദ്രന് വിശദീകരണം നല്‍കിയിരുന്നു.
പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താന്‍ ഇടപെട്ടതെന്നും രണ്ട് പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വിഷയമായതിനാല്‍ മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്.
അതേസമയം, വിഷയത്തില്‍ സി.പി.എം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്ന് നേതാക്കള്‍ കൂടിയാലോചിച്ച് നിലപാട് പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇരയായ പെണ്‍കുട്ടിക്ക് നീതി നേടിക്കൊടുക്കേണ്ട മന്ത്രി പ്രതിക്കു വേണ്ടി ഇടപെട്ടത് എന്‍.സി.പിക്ക് മാത്രമല്ല, സി.പി.എമ്മിനും സര്‍ക്കാരിനും വലിയ തലവേദനയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."