HOME
DETAILS
MAL
എ.കെ ശശീന്ദ്രന്റെ രാജിയാവശ്യപ്പെട്ട് നിയമസഭയ്ക്ക് പുറത്തും പ്രതിഷേധം; യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം
backup
July 22 2021 | 08:07 AM
തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന് രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് പുറത്തും പ്രതിഷേധം. യുവമോര്‍ച്ച നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് ഭേദിച്ച് മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. വീണ്ടും പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ശ്വാസതടസം അനുഭവപ്പെട്ട പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിലും നേരിയ സംഘര്‍ഷമുണ്ടായി.
അതേസമയം മന്ത്രിയുടെ രാജിക്കായി നിയമസഭയില്‍ യു.ഡി.എഫ് പ്രതിഷേധിച്ചു. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."