കോയിത്തട്ട ജന്മശതാബ്ദി ആഘോഷസമാപനം മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും
തലശ്ശേരി: ഭാഷാ പണ്ഡിതന്‍, കവി, സാഹിത്യ നിരൂപകന്‍, ഗ്രന്ഥരചയിതാവ് തുടങ്ങിയ നിലകളില്‍ ശോഭിച്ച വിദ്വാന്‍ എന്‍ കോയിത്തട്ടയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ജന്മ ശതാബ്ദി ആഘോഷങ്ങള്‍ 28 ന് സമാപിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 28 ന് രാവിലെ 9.30 ന് തലശ്ശേരി ഗവ.ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യ സമ്മേളനവും വാസ്തുശാസ്ത്ര സമ്മേളനവും നടക്കും. ചടങ്ങില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനാവും. രാവിലെ 11 മണിക്ക് നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ മലയാള നിരൂപണ സാഹിത്യത്തിന്റെ സുവര്‍ണ്ണ രേഖകള്‍ എന്ന വിഷയത്തില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ.കെ.എച്ച് സുബ്രമണ്യന്‍ സംസാരിക്കും. എന്‍.കോയിത്തട്ടയുടെ രചനകളിലൂടെ എന്ന വിഷയത്തില്‍ വനിഷ വത്സനും കവിതയുടെ പുതിയ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ രാമകൃഷ്ണന്‍ കണ്ണോമും സംസാരിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന വാസ്തുശാസ്ത്ര സമ്മേളനം കാലടി സംസ്‌കൃത സര്‍വ്വകലാശാല വാസ്തുവിദ്യാ മേധാവി ജോ.പി.വി ഔസേഫ് ഉദ്ഘാടനം ചെയ്യും. ആറന്‍മുള വാസതു വിദ്യാഗുരുകുലം വിസിറ്റിംഗ് ഫാക്കല്‍റ്റി സത്യനാരായണന്‍ കോയിത്തട്ട അധ്യക്ഷനാവും. പി വിജയന്‍, രഞ്ചിത്ത് പാറേമ്മല്‍, ടി.എം ദിലീപ്കുമാര്‍, ബാലാമണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."